ജനറേറ്റര്‍ അടിച്ചു പോയത് കൊണ്ടാണ് ടൊവിനോയുടെ ആ സീൻ കിട്ടിയത്; ജിതിൻ ലാൽ

'അടിപൊളി എന്നൊക്കെ പറഞ്ഞു ക്ലാപ് ചെയ്ത ശേഷമാണ് കറന്റ് പോയി ഷോട്ട് സേവ് ആയില്ലെന്ന് പറയുന്നത്'

ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. കഴിഞ്ഞ വർഷം ഓണത്തിന് എത്തിയ ചിത്രം മികച്ച വിജയമായിരുന്നു തിയേറ്ററിൽ നിന്ന് നേടിയത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. 118 ദിവസങ്ങളെടുത്ത് ഒറ്റ ഷെഡ്യൂളിലാണ് അജയന്റെ രണ്ടാം മോഷണം ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രീകരണത്തിനിടെ ജനറേറ്റര്‍ അടിച്ചു പോയത് കൊണ്ട് ഷൂട്ട് ചെയ്ത ടൊവിനോയുടെ ഒരു ഇൻട്രോ സീൻ പോയെന്നും പിന്നീട് പുതിയ സീന്‍ അതിനേക്കാള്‍ മികച്ച രീതിയില്‍ ലഭിച്ചെന്നും പറയുകയാണ് സംവിധായകൻ ജിതിൻ ലാൽ. റിപ്പോർട്ടർ ലെെവ് നടത്തിയ റൗണ്ട് ടേബിൾ പരിപാടിയിലാണ് ജിതിന്‍ ലാല്‍ അനുഭവം പങ്കുവെച്ചത്.

'ചില സമയത്ത് നമ്മൾ പ്രതീക്ഷിക്കാത്ത സാധനം കിട്ടും. എആർഎം സിനിമയിൽ ടൊവിനോയുടെ ഇൻട്രോ സീൻ ഫാന്റത്തിൽ എടുത്ത ഒരു ഷോട്ട് റിവേഴ്‌സ് കറന്റ് കാരണം റെക്കോർഡ് ആവാതെ പോയി. ഫാന്റത്തിൽ എടുക്കുന്ന ഷോട്ട് അപ്പോൾ തന്നെ സേവ് ചെയ്യണം. ആ ഷോട്ട് കഴിഞ്ഞു അടിപൊളി എന്നൊക്കെ പറഞ്ഞു ക്ലാപ് ചെയ്ത ശേഷമാണ് കറന്റ് ഫുൾ കട്ട് ആയിട്ട് ഷോട്ട് സേവായില്ലെന്ന് പറയുന്നത്. ടൊവിയടക്കം എല്ലാർക്കും വിഷമമായി, അത്രയും കഷ്ടപ്പെട്ടിരുന്നു അത് ചെയ്യാൻ.

Also Read:

Entertainment News
ആസിഫിനും ടൊവിനോയ്ക്കും എത്താന്‍ കഴിഞ്ഞില്ല, 'മമ്മൂട്ടിയുടെ അനിയനായത്' ഇങ്ങനെ; ആന്‍സണ്‍ പോള്‍

പിന്നെ അടുത്ത സെറ്റ് ചെയ്യാൻ പോയി, വൈകുന്നേരം ആയപ്പോൾ ജനറേറ്റർ ശെരിയായി. ആ സെയിം ഷോട്ട് സൂര്യാസ്തമയത്തിൽ കിട്ടിയിരുന്നു. ടൊവി വാള്‍ കുത്തുമ്പോൾ മുഖത്ത് കൃത്യമായി സൂര്യൻ എത്തുന്ന ഷോട്ട്. അപ്പോൾ ഓർത്തു നേരത്തെ അത് കിട്ടാതിരുന്നത് ഇങ്ങനെ ഒരു നല്ല സാധനം കിട്ടാൻ വേണ്ടി ആയിരുന്നു എന്ന്. സിനിമയിൽ ഇത്തരത്തിൽ ഒട്ടും പ്രതീക്ഷിക്കാതെയുള്ള മാജിക്കുകൾ സംഭവിക്കും,' ജിതിന്‍ലാല്‍ പറഞ്ഞു.

Also Read:

Entertainment News
ആസിഫിനും ടൊവിനോയ്ക്കും എത്താന്‍ കഴിഞ്ഞില്ല, 'മമ്മൂട്ടിയുടെ അനിയനായത്' ഇങ്ങനെ; ആന്‍സണ്‍ പോള്‍

ടൊവിനോയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് എആർഎം. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തിയ എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

Content Highlights:  Jitin Laal got Tovino's intro scene in ARM movie because the generator went off

To advertise here,contact us