തല അജിത് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു വിടാമുയര്‍ച്ചി. എന്നാൽ സിനിമയുടെ റിലീസ് പൊങ്കലിൽ നിന്നും മാറ്റിയതായി ഇന്നലെ നിർമാതാക്കൾ അറിയിച്ചിരുന്നു. ഇതോടെ അജിത് ആരാധകർ നിരാശയിലായിരിക്കുകയാണ്. നിലവിൽ രാംചരൺ നായകനായി എത്തുന്ന ഷങ്കർ ചിത്രം ഗെയിം ചേഞ്ചറും അരുൺ വിജയ് നായകനാകുന്ന വണങ്കാനും മാത്രമാണ് പൊങ്കലിന് റിലീസ് പ്രഖ്യാപിച്ച സിനിമകൾ. എന്നാൽ വിടാമുയര്‍ച്ചിയുടെ റിലീസ് മാറ്റിവെച്ചതിനെത്തുടർന്ന് രണ്ട് തമിഴ് സിനിമകളും കൂടി പൊങ്കലിന് എത്തുമെന്നാണ് പുതിയ റിപ്പോർട്ട്.
#KadhalikkaNeramillai likely to fill up the Pongal slot vacated by #VidaaMuyarchi! pic.twitter.com/ZjXnlaXwyU
As of now, #Vanangaan - Solo Release from Kollywood along with #Gamechanger from Telugu..😲 Hope #VeeraDheeraSooran team Takes up the Slot if they can..🤝 pic.twitter.com/n3xlZXqnA7
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ ഒരുക്കുന്ന വീര ധീര സൂരൻ പൊങ്കൽ റിലീസായി തിയേറ്ററിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. നേരത്തെ ചിത്രം ജനുവരി അവസാനത്തോട് അനുബന്ധിച്ചായിരുന്നു റിലീസിന് പദ്ധതിയിട്ടത്. ചിയാനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുഷാര വിജയനാണ് നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് സിനിമയുടെ നിർമ്മാണം.
#VeeraDheeraSooran is Now Planning for Pongal Release . @chiyaan pic.twitter.com/Y0p1mNhHVX
As #VidaaMuyarchi got Postponed which was distributed by RedGiant, they are trying to bring in #KadhalikkaNeramillai which was produced by RedGiant 🤝Going to be a tight schedule as only 10 Days more🤞 pic.twitter.com/q12LTFY2Ce
ജയം രവിയെ നായകനാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി സിനിമയായ 'കാതലിക്ക നേരമില്ലൈ'യും പൊങ്കലിന് എത്തുമെന്ന് വാർത്തകളുണ്ട്. നിത്യ മേനൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം നൽകുന്നത്. രണ്ട് ഗാനങ്ങൾ ഇതുവരെ സിനിമയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇവയ്ക്ക് രണ്ടിനും വലിയ സ്വീകരണങ്ങളാണ് ലഭിച്ചത്. റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രം ജനുവരി 14 ന് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Vidamuyarchi postponed Vikram and Jayam ravi films to fill pongal slots