ഉപേക്ഷിക്കാൻ എളുപ്പം സിനിമാ ജീവിതമെന്ന് സംവിധായകൻ സുകുമാർ; പുഷ്പ 3 ചെയ്തിട്ട് മതിയെന്ന് ആരാധകർ

സുകുമാറിൻ്റെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. സിനിമയുടെ പ്രദർശനത്തിടെ യുവതി മരിച്ച സംഭവും അല്ലു അർജുന്റെ അറസ്റ്റുമായി വിവാദങ്ങൾ ഒഴിയാതെ പിന്തുടരുകയാണ് സിനിമയെ. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ സുകുമാറിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രാം ചരണിൻ്റെ ഏറ്റവും പുതിയ ചിത്രമായ ഗെയിം ചേഞ്ചറിന്റെ ഡാലസിൽ വെച്ച് നടന്ന പ്രീ റിലീസ് ചടങ്ങിൽ മുഖ്യാതിഥികളിലൊരാൾ സുകുമാർ ആയിരുന്നു. ചടങ്ങ് പുരോ​ഗമിക്കുന്നതിനിടെ അവതാരക അദ്ദേഹത്തിനോട് ഒരു ചോദ്യം ചോദിച്ചു. ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ അതെന്തായിരിക്കും എന്നായിരുന്നു അത്. സിനിമ എന്ന് ഉടൻതന്നെ സുകുമാർ മറുപടി നൽകി. സുകുമാറിന്റെ മറുപടികേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

SHOCKING: Sukumar wants to LEAVE Cinema🎬 pic.twitter.com/ZtbqV5I3JA

Also Read:

Entertainment News
'തെരി ബേബി!', 'ബേബി ജോണി'ന് ആശംസകളുമായി ദളപതി വിജയ്; വൈറലായി വരുൺ ധവാന്റെ മറുപടി

അതൊരിക്കലും നടക്കാൻപോകുന്നില്ലെന്ന് സുകുമാറിന്റെ കയ്യിലെ മൈക്ക് പിടിച്ചുവാങ്ങി രാംചരൺ പറയുന്നുണ്ട്. സുകുമാറിൻ്റെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമ്മന്റുമായെത്തിയിരിക്കുന്നത്. ഇനിയും ഒരുപാട് സിനിമകൾ തെലുങ്കിന് നൽകാനായി താങ്കൾ ഇവിടെ വേണമെന്നും പുഷ്പ-3 ചെയ്യുന്നതിന് മുൻപ് സിനിമ വിട്ടുപോകരുതെന്നുമാണ് ആരാധകർ പറയുന്നത്.

Content Highlights: Pushpa movie director B Sukumar wants to quit filmmaking

To advertise here,contact us