വിടുതലൈ 2 ഒടിടി യിലെത്തുന്നത് ഒരു മണിക്കൂർ അധിക ദൃശ്യങ്ങളോടെ, അടുത്ത മാസം സ്ട്രീമിങ് ആരംഭിക്കും

സിനിമയിൽ നിന്ന് സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പെടെ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള ഫൂട്ടേജുകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടിയിൽ എത്തുക

icon
dot image

വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ 2. വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയിൽ നിന്ന് സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പടെ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള ഫൂട്ടേജുകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടി യിൽ എത്തുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ രണ്ടു ഭാഗങ്ങൾ ഉൾപ്പടെ എട്ടു മണിക്കൂറാണ് സിനിമയ്ക്ക് ഉള്ളത്. ഇത് പൂർണമായും ഒടിടിയിൽ പ്രദർശിപ്പിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഒടിടി റിലീസ് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2025 ജനുവരി പകുതിയോടെ ചിത്രം സീ 5 ൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read:

Entertainment News
'എന്റെ ലാലിന് വിജയാശംസകൾ… സ്വന്തം മമ്മൂട്ടി'; മലയാളികൾ കാത്തിരുന്ന ആശംസ എത്തി

ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ 1, 2 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്. ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. ആർ വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു.

Content Highlights: 'Viduthalai Part 2' OTT release to feature extended with one hour of extra footage

To advertise here,contact us
To advertise here,contact us
To advertise here,contact us