ഒരുപാട് സിനിമകൾ ചെയ്യാൻ പ്രണവിന് താല്പര്യമില്ല, അവർ അവരുടെ രീതിയിൽ ജീവിതം ആസ്വദിക്കട്ടെ; മോഹൻലാൽ

ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ഇനി അഭിനയിക്കുന്നതെന്ന് വാർത്തകളുണ്ടായിരുന്നു

പ്രണവ് ഇപ്പോൾ പുതിയൊരു സിനിമയിൽ അഭിനയിക്കാൻ പോകുകയാണ് എന്നാൽ ഒരുപാട് സിനിമകൾ ചെയ്യാൻ അദ്ദേഹത്തിന് താല്പര്യമില്ലെന്നും നടൻ മോഹൻലാൽ. പ്രണവിന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്, അതിനെ അവൻ ദുരുപയോഗം ചെയ്യുന്നില്ല. അവർ അവരുടെ രീതിയിൽ ജീവിതം ആസ്വദിക്കട്ടെയെന്നും ബറോസിന്റെ തമിഴ് വേർഷന്റെ റിലീസിന്റെ ഭാഗമായി സൺ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

'ഞാൻ പ്രണവിനെ ഉപദേശിക്കാൻ പോകാറില്ല. മറ്റൊരാളെ ഉപദേശിക്കണമെങ്കിൽ നമ്മൾ വലിയൊരു ആളായിരിക്കണം. ഞാൻ അങ്ങനെയൊരു വ്യക്തിയാണെന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല മറ്റൊരാളെ ഉപദേശിക്കുന്നത് അത്രക്ക് എളുപ്പമുള്ള പണിയല്ല', മോഹൻലാൽ പറഞ്ഞു. സിനിമകൾ ചെയ്യുന്നതിന് മുൻപ് പ്രണവ് ഉപദേശങ്ങൾ ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മോഹൻലാൽ.

Also Read:

Entertainment News
'പ്രേക്ഷകർ ഓപ്പൺ മൈൻഡുമായി വന്ന് ബറോസിന്റെ മാജിക്‌ വേൾഡിലേക്ക് കേറണം'; മോഹൻലാൽ

ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ഇനി അഭിനയിക്കുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും. 40 ദിവസം നീളുന്ന ഷൂട്ടാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് ഫിലിംസും രാഹുല്‍ സദാശിവനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ അവസാനമായി അഭിനയിച്ചത്.

Also Read:

Entertainment News
സലാറിലെ ആ സീനിന് പിന്നിൽ കൃത്യമായ കാരണമുണ്ട്, അതറിയാൻ രണ്ടാം ഭാഗം വരെ കാത്തിരിക്കണം; പ്രശാന്ത് നീൽ

അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്തുമസിന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Pranav does not want to do more films he likes to live on his terms says mohanlal

To advertise here,contact us