ഇതുവരെ കണ്ടതെല്ലാം സാമ്പിൾ, ഇനി കാണപ്പോവത് നിജം; വമ്പൻ കാൻവാസിൽ എൻടിആർ - പ്രശാന്ത് നീൽ ചിത്രം ഒരുങ്ങുന്നു

ഡ്രാഗൺ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നതെന്ന് വാർത്തകളുണ്ടായിരുന്നു

കെജിഎഫ് 1,2, സലാർ എന്നീ സിനിമകളിലൂടെ സിനിമാപ്രേമികളെ ആവേശത്തിലാക്കിയ സംവിധായകനാണ് പ്രശാന്ത് നീൽ. സലാർ എന്ന പ്രഭാസ് സിനിമക്ക് ശേഷം ജൂനിയർ എൻടിആറുമായി പ്രശാന്ത് നീൽ കൈകോർക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ഒരു പീരീഡ് ഫിലിം ആയിട്ടാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിൽ വെല്ലുവിളികൾ നേരിടുന്ന തെലുങ്ക് ജനതയുടെ രക്ഷകനായാണ് ജൂനിയർ എൻടിആർ കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും വാർത്തകളുണ്ട്. പ്രശാന്ത് നീലിന്റെ മുൻ സിനിമകളെപോലെ വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം 2026 ജനുവരി 9 ന് തിയേറ്ററിലെത്തും. ഡ്രാഗൺ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നതെന്ന് വാർത്തകളുണ്ടായിരുന്നു എന്നാൽ അതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

Also Read:

Entertainment News
ഇത്തവണ ട്രോളുകൾ ഒന്നുമില്ല, ഇതാണ് ശരിക്കുള്ള ഷങ്കർ സംഭവം; കൈയ്യടി നേടി ഗെയിം ചേഞ്ചറിലെ പുതിയ ഗാനം

ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ സെറ്റ് വർക്കുകൾ ഇപ്പോൾ ഹൈദരാബാദിൽ നടക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'സപ്ത സാഗരദാച്ചേ എല്ലോ' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രുക്മിണി വസന്ത് ആണ് സിനിമയിൽ നായികയായി എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഹൃത്വിക് റോഷൻ ചിത്രമായ 'വാർ 2' വിന്റെ ഷൂട്ട് അവസാനിച്ചതിന് ശേഷം ജൂനിയർ എൻടിആർ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും.

Also Read:

Entertainment News
സലാറിൽ ഞാൻ സംതൃപ്തനല്ല, എന്നാൽ സലാര്‍ 2 എൻ്റെ മികച്ച സൃഷ്ടികളിൽ ഒന്നാകും: പ്രശാന്ത് നീൽ

കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവരയാണ് അവസാനമായി തിയേറ്ററിലെത്തിയ ജൂനിയർ എൻടിആർ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം നേടിയിരുന്നു. ജാൻവി കപൂർ, പ്രകാശ് രാജ്, സെയ്ഫ് അലി ഖാൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. പ്രഭാസിന്റെ നായകനാക്കി ഒരുക്കിയ സലാർ പാർട്ട് 1 ആണ് പ്രശാന്ത് നീലിന്റേതായി അവസാനമിറങ്ങിയ സിനിമ. കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായാണ് സലാർ എത്തിയത്. ഡിസംബര്‍ 22ന് എത്തിയ ചിത്രം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിങ്ങിലെത്തിയിട്ടുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. പ്രഭാസിനൊപ്പം പൃഥ്വിരാജും സലാറില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlights: Prashanth Neel - Jr NTR next is a big budget period film

To advertise here,contact us