50 ദിവസം, 300 കോടി കളക്ഷൻ; രജനിയെയും വിജയ്‌യെയും മലർത്തിയടിച്ച് അമരന്റെ റെക്കോർഡ് ജൈത്രയാത്ര

ശിവകാർത്തികേയന്റെ ആദ്യ 300 കോടി സിനിമ കൂടിയാണ് അമരൻ

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രമാണ് അമരൻ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിന് മികച്ച കളക്ഷനും അഭിപ്രായവുമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. 300 കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയ ചിത്രം ഇപ്പോൾ തിയേറ്ററിൽ 50 ദിവസം തികച്ചിരിക്കുകയാണ്. തമിഴിലെ ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് അമരൻ. കേരളത്തിൽ ശിവകാർത്തികേയന്റെ ഏറ്റവും വലിയ വിജയചിത്രമായി അമരൻ മാറിയിരുന്നു.

Top 5 Kollywood Grossers At Kerala Boxoffice - 20241. #Vettaiyan ~ ₹16.8 Cr2. #Amaran ~ ₹13.85 Cr 3. #TheGOAT ~ ₹13.4 Cr3. #Maharaja ~ ₹8.10 Cr5. #Raayan , #Kanguva ~ ₹6.10 Cr pic.twitter.com/tQ5KrcQpcd

13.85 കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയത്. കേരളത്തിലെ ശിവകാർത്തികേയന്റെ ആദ്യ ബ്ലോക്കബ്സ്റ്റർ സിനിമയാണിത്. വിജയ് ചിത്രമായ ദി ഗോട്ട്, സൂര്യയുടെ കങ്കുവ, ധനുഷിന്റെ രായൻ എന്നീ സിനിമകളെ മറികടന്നാണ് അമരൻ ഈ നേട്ടം സ്വന്തമാക്കിയത്. രജനി സിനിമയായ വേട്ടയ്യൻ മാത്രമാണ് കേരളത്തിൽ അമരന് മുന്നിലുള്ള ചിത്രം. 16.8 കോടിയാണ് വേട്ടയ്യന്റെ കളക്ഷൻ. വിജയ്‌യുടെ ദി ഗോട്ട് 13.4 കോടി നേടിയപ്പോൾ കങ്കുവ 6.10 കോടി നേടി. തമിഴ്‌നാട്ടിലും മികച്ച പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. 156.70 കോടിയാണ് അമരൻ തമിഴ്നാട്ടിൽ നിന്നുമാത്രം നേടിയത്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. 327.90 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ശിവകാർത്തികേയന്റെ ആദ്യ 300 കോടി സിനിമ കൂടിയാണ് അമരൻ.

#Amaran Final Box Office Collection :-Tamil Nadu : ₹156.70 Cr Andhra & Nizam : ₹48.75 Cr Karnataka : ₹23.45 Cr Kerala : ₹13.80 Cr Rest of India : ₹5.50 Cr Overseas : ₹79.70 Cr / $9.48 Mn Total Worldwide Gross : ₹327.90 Cr pic.twitter.com/1floMtksZr

ചിത്രമിപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ഒടിടിയിലും സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് അമരൻ നിർമിച്ചിരിക്കുന്നത്.

Content Highlights: Sivakarthikeyan film Amaran completes 50 days with 300 crore collection

To advertise here,contact us