പ്രതീക്ഷകൾ അവസാനിച്ചു; ആടുജീവിതത്തിലെ പാട്ടുകൾ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13നാണ് അവസാനിച്ചത്

ആടുജീവിതം എന്ന സിനിമയ്ക്കായി എ ആർ റഹ്‌മാൻ ഒരുക്കിയ ഗാനങ്ങൾ ഓസ്കാർ അന്തിമപട്ടികയിൽ നിന്ന് പുറത്ത്. ചിത്രത്തിലെ രണ്ട് ഗാനവും പശ്ചാത്തല സംഗീതവും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്‌സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോൾ ആടുജീവിതത്തിൽ ഗാനങ്ങൾ പട്ടികയിൽ ഉണ്ടായിരുന്നില്ല.

86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്കാർ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13നാണ് അവസാനിച്ചത്.

അടുത്തിടെ പ്രഖ്യാപിച്ച ഗ്രാമി അവാര്‍ഡിലും ആടുജീവിതം പുറത്താക്കപ്പെട്ടിരുന്നു. ചിത്രത്തിലെ സൗണ്ട് ട്രാക്ക് പട്ടികയിൽ ഇടം നേടിയിരുന്നില്ല. പുരസ്‌കാര സമിതി നിര്‍ദേശിച്ച ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവാണ് എന്ന കാരണത്താലാണ് ഗാനം ഇടം നേടാതിരുന്നത്.

Also Read:

Entertainment News
'സിനിമ പരാജയപ്പെട്ടാൽ കുറ്റം മുഴുവൻ നടന്റെ തോളിലാണ്'; മോഹൻലാൽ

എന്നാൽ ആടുജീവിതം ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാർഡിൽ വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സംവിധായകന്‍, നടന്‍ ഉള്‍പ്പെടെ ഒമ്പത് പുരസ്‌കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

Content Highlights: Aadujeevitham out of oscar race

To advertise here,contact us