രാജ് ബി ഷെട്ടി കേരളത്തിൽ വാഴും, വീക്കെൻഡിൽ ഹൗസ്‍ഫുൾ ഷോകളുമായി 'രുധിര'ത്തിന്‍റെ വിജയക്കുതിപ്പ്

'മഴു മറന്നാലും മരം മറക്കില്ല' എന്ന ടാഗ് ലൈനുമായി എത്തിയ ചിത്രം മലയാളം ഇന്നേവരെ കാണാത്ത പ്രതികാര കഥയാണ് പറയുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.

തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ആദ്യമായി മലയാളത്തിൽ നായകനായെത്തിയ ചിത്രമാണ് രുധിരം. മികച്ച പ്രതികരണങ്ങളോടെ സിനിമ ഇപ്പോൾ തിയേറ്ററുകൾ കീഴടക്കുകയാണ്. 'മഴു മറന്നാലും മരം മറക്കില്ല' എന്ന ടാഗ് ലൈനുമായി എത്തിയ ചിത്രം മലയാളം ഇന്നേവരെ കാണാത്ത പ്രതികാര കഥയാണ് പറയുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് 'രുധിരം' ഇപ്പോൾ.

കന്നഡ സിനിമയിൽ രാജ് ബി ഷെട്ടി എന്ന നടന്‍റെ റേഞ്ച് നമ്മള്‍ അറിഞ്ഞ ഒട്ടേറെ സിനിമകളുണ്ട്. അതിൽ തന്നെ 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' എന്നീ കന്നഡ സിനിമകളിൽ സമാനതകളില്ലാത്ത പ്രകടന മികവിലൂടെ അദ്ദേഹം അതിശയിപ്പിച്ചിട്ടുമുണ്ട്. മലയാളത്തിൽ 'ടർബോ', 'കൊണ്ടൽ' തുടങ്ങിയ രണ്ട് സിനിമകളിൽ അദ്ദേഹം ഈ വർഷം അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അതിശയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങള്‍ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തിരിക്കുകയാണ് ജിഷോ ലോൺ ആന്‍റണി കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന 'രുധിരം'.

അതോടൊപ്പം തന്നെ രാജ് ബി ഷെട്ടിയോടൊപ്പം ചേർത്തു പറയേണ്ടുന്ന പ്രകടനമാണ് അപർണ ബാലമുരളിയുടേത്. അടുത്തിടെ ഹിറ്റായ 'കിഷ്കിന്ധ കാണ്ഡ'ത്തിൽ കണ്ട അപർണയേ അല്ല 'രുധിര'ത്തിൽ. അടിമുടി മാറ്റമുള്ള വേഷമാണിതിൽ. ഒരാളുടെ വീട്ടുതടങ്കലിൽ പെട്ടുകിടക്കുന്ന സ്വാതി എന്ന കഥാപാത്രമായിട്ടാണ് അപർണ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലും അസാമാന്യ മികവ് പുലർത്തിയിട്ടുമുണ്ട് അപർണ എന്നാണ് പ്രേക്ഷക പ്രതികരണം.

Also Read:

Entertainment News
സൂര്യക്കൊപ്പം കട്ടയ്ക്ക് നിൽക്കാൻ മലയാളത്തിന്‍റെ പ്രിയതാരങ്ങളും, ഇന്ദ്രൻസും സ്വാസികയും സൂര്യ 45ൽ

സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലറായ 'രുധിര'ത്തിന് ജിഷോ ലോൺ ആന്‍റണിയും ജോസഫ് കിരൺ ജോർജും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി എസ് ലാലനാണ് 'രുധിരം' നിര്‍മ്മിച്ചത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് തീയേറ്ററുകളിൽ പ്രദർശനത്തിക്കുന്നത്. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ.

Content Highlights: Rudhiram get good response in theaters with house full shows on weekends

To advertise here,contact us