'വാര്‍ത്ത കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി'; 'എല്‍സിയു'വില്‍ വില്ലനാകുമെന്ന റിപ്പോര്‍ട്ടുകളോട് മാധവന്‍

"എനിക്ക് ഇതേ കുറിച്ച് ഒരു ക്ലൂ പോലുമില്ല"

ലോകേഷ് കനകരാജ് യൂണിവേഴ്‌സിലെ(എല്‍സിയു) പുതിയ ചിത്രമായ ബെന്‍സില്‍ വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് നടന്‍ മാധവന്‍. ഇങ്ങനെയൊരു വിഷയത്തേ കുറിച്ച് തനിക്ക് അറിയുകയേ ഇല്ലെന്ന് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് മാധവന്‍ ട്വീറ്റ് ചെയ്തു.

'ആഹാ, ഇത് എനിക്കും ഒരു ന്യൂസ് ആണല്ലോ. എല്‍സിയുവിന്റെ ഭാഗമാകുന്നതില്‍ എനിക്കും സന്തോഷമേയുള്ളു, ഈ വാര്‍ത്ത കാണുമ്പോള്‍ ആവേശവും തോന്നുന്നുണ്ട്. പക്ഷെ, ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. സൂചന പോലുമില്ല. ഞാനും വാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടിപ്പോയി,' മാധവന്‍ ട്വീറ്റില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാഘവ ലോറന്‍സ് നായകനാകുന്ന ബെന്‍സില്‍ മാധവന്‍ വില്ലന്‍ വേഷത്തിലെത്താന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വിവിധ ട്രാക്കര്‍ ഹാന്‍ഡിലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ട്രാക്കേഴ്‌സിനെ ഉദ്ധരിച്ച് മാധ്യമങ്ങളും വില്ലന്‍ വേഷത്തിലേക്ക് മാധവനെ പരിഗണിച്ചേക്കാം എന്ന് വാര്‍ത്തകള്‍ നല്‍കിയിരുന്നു.

Hey this is news to me .😂as much as it sounds exciting and I would love to be part of a universe like this. I’m surprised with this news because I have no clue about this. Madhavan joins LCU as he roped in for Raghava Lawrence's 'Benz'…. https://t.co/UkYgaidLit

അതേസമയം, മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഭാഗ്യരാജ് കണ്ണന്‍. ലോകേഷ് കനകരാജിന്റെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.

Also Read:

Entertainment News
വര്‍ഷങ്ങള്‍ നീണ്ട പ്രണയം; കീര്‍ത്തി സുരേഷ് വിവാഹിതയായി, വരന്‍ ആന്റണി തട്ടില്‍

എല്‍സിയുവിന്റെ ഭാഗമായി ഒരു ഹ്രസ്വചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചാപ്റ്റര്‍ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. വിക്രം, ദില്ലി, റോളക്‌സ്, അമര്‍, സന്ദാനം, ലിയോ തുടങ്ങിയ എല്‍സിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതില്‍ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

2019 ല്‍ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ടത്. പിന്നീട് വിക്രം, ലിയോ എന്നീ സിനിമകളും എല്‍സിയുവിന്റെ ഭാഗമായി പുറത്തിറങ്ങി. കൈതി 2 , റോളക്സിന്റെ സിനിമ, വിക്രം 3 തുടങ്ങിയ സിനിമകളും ഈ യൂണിവേഴ്സിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

Content Highlights: R Madhavan denies reports about he becoming villain in Benz movie and LCU

To advertise here,contact us