അപമാനിതനായ പോലീസുകാരന്റെ തിരിച്ചു വരവാണ് 'സ്പിരിറ്റ്'; സന്ദീപ് റെഡ്ഡി- പ്രഭാസ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്

300 കോടിയിലാണ് പ്രഭാസ് ചിത്രം 'സ്പിരിറ്റ്' ഒരുങ്ങുന്നത്.

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ലെറ്റർ ബോക്സിന്റെ റിപ്പോർട്ടിൽ ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ചുള്ള വാർത്തയാണ് ശ്രദ്ധ നേടുന്നത്.

അപമാനിതനായ ഒരു പോലിസുകാരൻ അദ്ദേഹത്തിന്റെ ജോലി തിരിച്ചു പിടിക്കാനായി ഒരു അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റിന് പുറകേ പോകുന്നു. അവിടെ ഈ കഥ തുടങ്ങുന്നു എന്നാണ് ലെറ്റർ ബോക്സ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സന്ദീപ് റെഡ്ഡി വാംഗ ഒരു പോലീസുകാരനെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണിതെന്ന സൂചനയും നൽകിയിരുന്നു. വലിയ ആവേശത്തോടെയാണ് ഈ അപ്ഡേറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ 'അനിമലി'ന് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പിരിറ്റ്.' 2024 ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്ന ദിനത്തില്‍ തന്നെ സിനിമ 150 കോടിയോളം വരുമാനം നേടുമെന്നും സന്ദീപ് റെഡ്ഡി അവകാശപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. 300 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്.

Also Read:

Entertainment News
'പൊട്ടു കുത്തെടീ പുടവ ചുറ്റെടീ...' രാവണപ്രഭുവിലെ ഗാനമിട്ട് ആഘോഷിച്ച് 'ഹലോ മമ്മി' ടീം, ആടിത്തകർത്ത് ജഗദീഷ്

അതേസമയം, നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി'യാണ് പ്രഭാസിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. 2024 ജൂണ്‍ 27-ന് തിയറ്ററിൽ എത്തിയ ചിത്രം 1000 കോടിയും കടന്നാണ് തിയേറ്റർ വിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

Content Highlights:  Letter Box by sharing new update of Sandeep Reddy movie Spirit

To advertise here,contact us