'പൊട്ടു കുത്തെടീ പുടവ ചുറ്റെടീ...' രാവണപ്രഭുവിലെ ഗാനമിട്ട് ആഘോഷിച്ച് 'ഹലോ മമ്മി' ടീം, ആടിത്തകർത്ത് ജഗദീഷ്

ഹലോ മമ്മി ചിത്രത്തിന്റെ സെറ്റിൽ വെച്ചുള്ള മനോഹരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

'പൊട്ടു കുത്തെടീ പുടവ ചുറ്റെടീ...' രാവണപ്രഭുവിലെ ഗാനമിട്ട് ആഘോഷിച്ച് 'ഹലോ മമ്മി' ടീം, ആടിത്തകർത്ത് ജഗദീഷ്
dot image

മോഹൻലാൽ നായകനായി 2001 ൽ എത്തി ഹിറ്റടിച്ച ചിത്രമായിരുന്നു രാവണപ്രഭു. ദേവാസുരത്തിന്റെ രണ്ടാം ഭാഗമായെത്തിയ ചിത്രത്തിലെ 'പൊട്ടു കുത്തെടീ പുടവ ചുറ്റെടീ' എന്ന ഗാനം എല്ലാ കാലത്തും ട്രെൻഡിങ്ങാണ്. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ഈ ഗാനത്തിന് വീണ്ടും ചുവടുവെച്ചിരിക്കുകയാണ് നടൻ ജഗദീഷ്. ഹലോ മമ്മി ചിത്രത്തിന്റെ സെറ്റിൽ വെച്ചുള്ള മനോഹരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

പൊട്ടു കുത്തെടീ പുടവ ചുറ്റെടീ എന്ന ഗാനത്തിന് നൃത്തം ചെയ്യാനായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും ജഗദീഷിനെ വിളിക്കുന്നതും സെറ്റിൽ എല്ലാവരുമൊത്ത് പാട്ടിന് നൃത്തം ചെയ്യുന്നതുമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

അതേസമയം, വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ, ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രമാണ് ഹലോ മമ്മി. ചിത്രത്തിൽ ജഗദീഷും പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് തിയേറ്ററിൽ ലഭിച്ചിരുന്നത്. ഹാങ്ങ് ഓവർ ഫിലിംസിന്റെയും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷന്‍റെയും ബാനറിൽ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Content Highlights: 'Hello Mummy' team celebrates with a song from Ravana Prabhu

dot image
To advertise here,contact us
dot image