ഒടിടിയിൽ കാലെടുത്ത് വെച്ച് ബോഗയ്ൻവില്ല, സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചു

തിയേറ്ററിൽ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം ഒടിടിയിലും അതേ അഭിപ്രായം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭീഷ്മ പർവ്വം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ബോഗയ്ൻവില്ല'. മികച്ച പ്രതികരണങ്ങളോടെ തിയേറ്റർ വിട്ട ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയിൽ പ്രദർശനത്തിയിരിക്കുന്നത്. തിയേറ്ററിൽ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം ഒടിടിയിലും അതേ അഭിപ്രായം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവർക്ക് പുറമേ ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നതിനൊപ്പം ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി വെള്ളിത്തിരയിൽ തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ജ്യോതിര്‍മയിയുടെ കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് ബോഗയ്ൻവില്ല എന്ന സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്.

Also Read:

Entertainment News
ലോകസിനിമകളോട് മത്സരിക്കാന്‍ മലയാളിയുടെ സിനിമയും; ജയന്‍ ചെറിയാന്റെ 'റിഥം ഓഫ് ദമാം' IFFKയില്‍

ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ ആറ് കോടിക്ക് മുകളിലായിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ലാജോ ജോസഫിന്‍റെ റൂത്തിന്‍റെ ലോകം എന്ന നോവല്‍ ആസ്​പദമാക്കി എടുത്ത ചിത്രത്തിന്‍റെ തിരക്കഥ അമല്‍ നീരദും ലാജോ ജോസഫും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Content Highlights: Bougainvillea has started streaming on OTT

To advertise here,contact us