വര്‍ഷങ്ങള്‍ നീണ്ട പ്രണയം; കീര്‍ത്തി സുരേഷ് വിവാഹിതയായി, വരന്‍ ആന്റണി തട്ടില്‍

അടുത്തിടെ ആന്‍റണിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രണയത്തെ കുറിച്ച് കീര്‍ത്തി സുരേഷ് വെളിപ്പെടുത്തിയത്

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരന്‍. വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ഇവര്‍ വിഹവാഹിതരായിരിക്കുന്നത്. സ്‌കൂള്‍ മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഡിസംബര്‍ 12ന് ഗോവയില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്.

അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് തന്നെ വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച്

സംസാരിച്ചത്. '15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും antoNY-KEerthy എന്നായിരുന്നു കീര്‍ത്തി കുറിച്ചത്.

എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.

Also Read:

Entertainment News
രാജേഷ് മാധവന്‍ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്.

പൈലറ്റ്‌സ്, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് കീര്‍ത്തി സിനിമയിലേക്ക് എത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ നായികയായുള്ള അരങ്ങേറ്റം.

തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിരവധി സിനിമകളുടെ ഭാഗമായ നടി തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ്. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി നേടിയിരുന്നു. റിലീസിനൊരുങ്ങുന്ന ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നടി അരങ്ങേറ്റം കുറിക്കുകയാണ്.

Content Highlights: Actress Keerthy Suresh marries Antony Thattil

Content Highlights: Actress Keerthy Suresh marries Antony Thattil

To advertise here,contact us