ഇനി പുഷ്പയ്ക്ക് എതിരാളി ഇല്ല... അല്ലു 1000 കോടി ക്ലബ്ബിൽ കാലുവെച്ചു, അതും ഒന്നൊന്നര സ്പീഡിൽ

ഷാരൂഖ് ഖാൻ നായകനായ പത്താനെ മറികടന്നാണ് പുഷ്പ 2 അതിവേഗ 1000 കോടി ചിത്രമായി മാറിയിരിക്കുന്നത്

ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് അതിവേഗ 1000 കോടി ചിത്രമായി അല്ലു അർജുന്റെ പുഷ്പ 2. സുകുമാർ സംവിധാനം ചെയ്ത സിനിമ ആറ് ദിവസം കൊണ്ടാണ് 1000 കോടി ക്ലബ്ബിലേക്ക് എത്തിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

THE BIGGEST INDIAN FILM rewrites history at the box office 💥💥💥#Pushpa2TheRule becomes the FASTEST INDIAN FILM to cross 1000 CRORES GROSS WORLDWIDE in 6 days ❤‍🔥#PUSHPA2HitsFastest1000CrSukumar redefines commercial cinema 🔥Book your tickets now!🎟️… pic.twitter.com/c3Z6P5IiYY

ഷാരൂഖ് ഖാൻ നായകനായ പത്താനെ മറികടന്നാണ് പുഷ്പ 2 അതിവേഗ 1000 കോടി ചിത്രമായി മാറിയിരിക്കുന്നത്. പത്താൻ ഒമ്പത് ദിവസങ്ങൾ കൊണ്ടായിരുന്നു 1000 കോടി ക്ലബ്ബിലെത്തിയത്. ഈ വർഷം തന്നെ പ്രഭാസ്-നാഗ് അശ്വിൻ കൂട്ടുകെട്ടിന്റെ കൽക്കി 2898 എഡി എന്ന സിനിമയും 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

Content Highlights: Allu Arjun movie crossed 1000 crores from six days

To advertise here,contact us