പുഷ്പക്കൊപ്പം വന്നവനല്ലേ, മാസിന് ഒട്ടും കുറവ് വേണ്ട!; ആക്ഷൻ ട്രീറ്റ് ഉറപ്പാക്കി സണ്ണി ഡിയോളിന്റെ 'ജാട്ട്' ടീസർ

കഴിഞ്ഞ വർഷം സണ്ണി ഡിയോൾ 'ഗദ്ദർ 2' എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചുവരവ് നടത്തിയിരുന്നു

ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ജാട്ട്'. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമാകും ജാട്ട് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ വച്ച് വില്ലന്മാരെ മുഴുവൻ അടിച്ചൊതുക്കുന്ന സണ്ണി ഡിയോളിന്റെ കഥാപാത്രത്തെ ആണ് ടീസറിൽ കാണാനാകുന്നത്. ഒപ്പം വില്ലനായി എത്തുന്ന രൺദീപ് ഹൂഡയെയും ടീസറിൽ കാണിക്കുന്നുണ്ട്.

Also Read:

Entertainment News
പുഷ്പ ഒറ്റക്കല്ല വരുന്നത്, ഒപ്പം അയാളുമുണ്ട്; 12500 സ്‌ക്രീനുകളിൽ 'പുഷ്പ 2'വിനൊപ്പം ആ സിനിമയുടെ ടീസറുമെത്തും

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ ശരീരത്തിലുടനീളം രക്തക്കറകളുമായി ഒരു വലിയ ഫാൻ കയ്യിൽ പിടിച്ചിരിക്കുന്ന സണ്ണി ഡിയോളിന്റെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രം അടുത്ത വർഷം ഏപ്രിലിൽ തിയേറ്ററിലെത്തും. അല്ലു അർജുൻ ചിത്രമായ പുഷ്പ 2 വിനൊപ്പമായിരുന്നു ജാട്ടിന്റെ ടീസർ ആദ്യം നിർമാതാക്കൾ പുറത്തുവിട്ടത്. പുഷ്പ 2 വിന്റെ നിർമാതാക്കൾ തന്നെയാണ് ജാട്ടും നിർമിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടി.ജി.വിശ്വപ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരാണ് ജാട്ടിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രീകരണം ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. കഴിഞ്ഞ വർഷം സണ്ണി ഡിയോൾ ഗദ്ദർ 2 എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചുവരവ് നടത്തിയിരുന്നു. 691 കോടി നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി സിനിമകളിൽ ഒന്നായിരുന്നു. അതേ കളക്ഷൻ ജാട്ടിലൂടെ ആവർത്തിക്കാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്.

Also Read:

Entertainment News
രംഗണ്ണന്റെ ബിബിമോൻ ഇനി തമിഴിലേക്ക്, ചിരിപ്പിച്ച് ശശികുമാറും സംഘവും; പ്രതീക്ഷ നൽകി ടൂറിസ്റ്റ് ഫാമിലി ടീസർ

ഛായാഗ്രഹണം- ഋഷി പഞ്ചാബി, സംഗീതം- തമൻ എസ്, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, സിഇഒ- ചെറി, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (JP), ആക്ഷൻ കൊറിയോഗ്രാഫർ- പീറ്റർ ഹെയ്ൻ, അനൽ അരസ്, രാം ലക്ഷ്മൺ, വെങ്കട്ട്, സംഭാഷണങ്ങൾ- സൌരഭ് ഗുപ്ത, രചന ടീം- എം വിവേക് നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്ണ, കോസ്റ്റ്യൂം ഡിസൈനർമാർ- ഭാസ്കി (ഹീറോ) രാജേഷ് കമർസു, പബ്ലിസിറ്റി ഡിസൈനർ- ഗോപി പ്രസന്ന, വിഎഫ്എക്സ്- ഡെക്കാൻ ഡ്രീംസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Content Highights: Sunny deol film Jaat teaser promises a full packed action film

To advertise here,contact us