'സൂക്ഷ്മദർശിനി' ഉണ്ടായത് 'ഇൻ ഹരിഹർ നഗറി'ൽ നിന്ന്, രഹസ്യം വെളിപ്പെടുത്തി തിരക്കഥാകൃത്തുക്കൾ

ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡിക്ക് സഹായിച്ചത് 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയാണ്

icon
dot image

ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ നിന്നാണ് സൂക്ഷ്മദർശിനി ഉണ്ടായതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ അതുല്‍ രാമചന്ദ്രനും ലിബിനും. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം തുറന്നുപറഞ്ഞത്. 'ചിത്രം ഡിസൈൻ ചെയ്യുന്ന സമയത്ത് ഒരു നൈബര്‍ഹുഡ് ബേസ് സിനിമ വേണമെന്ന് എന്ന് സംവിധായകൻ എംസിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെ ലൊക്കേഷന് വലിയ പ്രാധാന്യമുണ്ട്. മലയാളത്തിലെ പ്രധാന നൈബർഹുഡ് സിനിമകൾ ഏതൊക്കെയാണ് എന്നാണ് ഞങ്ങൾ ആദ്യം ചിന്തിച്ചത്. 'ഗാന്ധിനഗര്‍ സെക്കൻഡ് സ്ട്രീറ്റ്', 'ഇൻ ഹരിഹര്‍ നഗര്‍' ഇതൊക്കെയാണ് ഞങ്ങളുടെ മനസ്സിലെത്തിയ സിനിമകൾ', അതുലും ലിബിനും പറഞ്ഞു.

'പണിയില്ലാത്ത 4 ചെറുപ്പക്കാരുടെ വീടിന്‍റെ അടുത്ത് വരുന്ന ഒരു ഫാമിലിയുടെ കഥ അടിസ്ഥാനമാക്കിയാണല്ലോ, ഇൻ ഹരിഹർ നഗറിൽ കഥ പറയുന്നത്. ഇതിൽ യുവാക്കള്‍ക്ക് പകരം വീട്ടമ്മമാരാക്കി. അതിലെ മായയും ഫാമിലിയും എന്നതിന് പകരം ഇതിൽ മാനുവലും ഫാമിലിയും ആക്കി. ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡിക്ക് സഹായിച്ചത് 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയാണ്. അതിൽ നിന്നാണ് സൂക്ഷ്മദര്‍ശിനി എന്ന ടൈറ്റിൽ ഉണ്ടായത്. പിന്നെ പ്രിയദര്‍ശിനിയും ബാക്കി വീട്ടമ്മമാരും ഉണ്ടായി. ഇവരുടെ വീടുകളുടെ സ്ഥാനം വരച്ച് വിഷ്വലൈസ് ചെയ്തായിരുന്നു സ്ക്രിപ്റ്റ് ഒരുക്കിയത്. സിനിമയിൽ ജോഗ്രഫി പ്രാധാന്യമാണ്. സിനിമയിലെ വീടുകള്‍ കണ്ടുപിടിച്ചത് തന്നെ വലിയ പ്രോസസ് ആയിരുന്നു. പല സ്ഥലത്തും നോക്കി ഒടുവിൽ പരസ്യം കൊടുത്തു. ഷൂട്ടിന് ആറുമാസമുള്ളപ്പോഴാണ് കറക്ടായി ഒരിടം ലഭിച്ചത്', അതുലും ലിബിനും പറഞ്ഞു.

Also Read:

Entertainment News
വാലിബന്റെ പരാജയത്തെയോർത്ത് നിരാശപ്പെട്ടത് മൂന്നാഴ്ച, പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്;ലിജോ ജോസ് പെല്ലിശ്ശേരി

നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന 'സൂക്ഷ്മദര്‍ശിനി'യിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Also Read:

Entertainment News
ഇനി ഷെര്‍ലക് ഹോംസ് ആണോ ഇത്! 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സി'ലെ കിടിലൻ റഫറൻസ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: In Harihar Nagar was the inspiration behind the script of Sookshmadarshini says writers

To advertise here,contact us
To advertise here,contact us
To advertise here,contact us