അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ ഇന്ന് തിയേറ്ററുകളിലെത്തി. തെലുങ്കിൽ നിന്നും നോർത്ത് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ വലിയ ഓപ്പണിങ് ആണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ചിത്രത്തിലെ അല്ലു അർജുന്റെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോയിൽ നിന്നുള്ള അല്ലു അർജുന്റെ റിയാക്ഷനാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ മികച്ച ഭാഗമായി എല്ലാവരും എടുത്തു പറയുന്ന ഭാഗമാണ് ജാതര എപ്പിസോഡ്. അല്ലു അർജുൻ സ്ത്രീ വേഷത്തിൽ ആടിത്തിമിർക്കുന്ന ഈ ഭാഗത്തിന് ആദ്യ ഷോ മുതൽ വലിയ കൈയ്യടികൾ ലഭിക്കുന്നുണ്ട്. മികച്ച പ്രകടനമാണ് അല്ലു കാഴ്ചവെച്ചിരിക്കുന്നതെന്നും വീണ്ടുമൊരു നാഷണൽ അവാർഡ് അദ്ദേഹത്തിനായി മാറ്റിവെക്കൂ എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ചിത്രത്തിന്റെ ആദ്യ ഷോയിൽ ഈ ഭാഗമെത്തുമ്പോൾ പ്രേക്ഷകർ കൈയ്യടിക്കുന്നതും അതിന് അല്ലു അർജുൻ നന്ദിയോടെ കൈവീശി കാണിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
Thats the Best Sequence🔥👌 pic.twitter.com/XHtbpSxqDY
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമക്ക് മണിക്കൂറിൽ 100K ബുക്കിംഗ് എന്ന റെക്കോർഡ് പുഷ്പ 2 സ്വന്തം പേരിലാക്കി കഴിഞ്ഞു. 100.25 K ടിക്കറ്റ് ആണ് കഴിഞ്ഞ മണിക്കൂറിൽ സിനിമ വിറ്റഴിച്ചത്. വലിയ രീതിയിലുള്ള വരവേൽപ്പാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആന്ധ്രയിലും തെലങ്കാനയിലും നോർത്ത് ഇന്ത്യൻ മാർക്കറ്റിലും പുഷ്പ 2 മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിലെ അല്ലു അർജുന്റെ പ്രകടനവും ഫഹദിന്റെ വില്ലൻ വേഷവും സുകുമാറിന്റെ സംവിധാനത്തിനുമെല്ലാം കൈയ്യടികൾ ലഭിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ ചിത്രത്തിന് മികച്ച അഭിപ്രായം നേടാനായിട്ടില്ല.
Content Highlights: Audiences praises Allu Arjun performance in Pushpa video goes viral