ആരുടെ മുഖമാണ് അവർ തിരയുന്നത്? വമ്പൻ ആക്ഷൻ രംഗങ്ങളുമായി ടൊവിനോയും സംഘവും; ഐഡന്റിറ്റി ടീസർ പുറത്ത്

തൃഷയാണ് സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പൃഥ്വിരാജും കാർത്തിയും ചേർന്നാണ് സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന സിനിമയാണ് ഐഡിന്‍റിറ്റി എന്ന സൂചനയാണ് ടീസർ നൽകുന്നത്. പെന്റഗൺ ഷേപ്പ് മുഖമുള്ള ആരെയോ തിരയുന്ന തൃഷയുടെ കഥാപാത്രവും അവർക്ക് സഹായമായി എത്തുന്ന ടൊവിനോയുടെ കഥാപാത്രത്തെയുമാണ് ടീസറിൽ കാണാനാകുന്നത്. ഒരു സസ്പെൻസ് ത്രില്ലർ പശ്ചാത്തലത്തിലാണ് ഐഡന്റിറ്റി ഒരുങ്ങുന്നത് എന്നാണ് ടീസറിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

Also Read:

Entertainment News
ചിരി മറയ്ക്കുവാൻ കാരണം ആ ബോഡി ഷെയ്മിങ് ട്രോളുകളോ?; അല്ലുവിന്‍റെ തുറന്ന ചിരി കാണാൻ ആഗ്രഹമെന്ന് ആരാധകർ

രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. തൃഷയാണ് സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദി ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ഐഡന്റിറ്റി ജനുവരിയിൽ തീയേറ്ററുകളിൽ എത്തിക്കുന്നു. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി.

അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് ജേക്സ് ബിജോയ്‌ കൈകാര്യം ചെയ്യുന്നു. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, പ്രൊഡക്ഷൻ ഡിസൈൻ -അനീഷ് നാടോടി, കോ പ്രൊഡ്യൂസേഴ്സ് - ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, സൗണ്ട് മിക്സിങ് - എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - ഗായത്രി കിഷോർ, മാലിനി.

Also Read:

Entertainment News
ബോളിവുഡ് എൻട്രി കളറാക്കാൻ ഫഹദ്, ഒരുങ്ങുന്നത് ലവ് സ്റ്റോറി; ഇംതിയാസ് അലി സിനിമയിൽ നായികയായി തൃപ്തി ദിമ്രി

പ്രൊഡക്ഷൻ കണ്ട്രോളർ - ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ആർട്ട്‌ ഡയറക്ടർ - സാബി മിശ്ര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ - അഖിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ - പ്രധ്വി രാജൻ, വി എഫ് എക്സ് - മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ് - അനസ് ഖാൻ, ഡി ഐ -ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ് - ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ് - - ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ -യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ് - അഖിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഓ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Tovino Thomas - Trisha Starring Identity Teaser out Now

To advertise here,contact us