ഇക്കുറി തലൈവരുടെ കുറി മിസ്സാകില്ല; വരുന്നു കൂലി ടീസറും ജയിലർ 2 പ്രഖ്യാപനവും ഒരേദിവസത്തിൽ

ജയിലറിലെ രജനിയുടെ ലുക്ക് ടെസ്റ്റ് അടുത്തിടെ നടന്നതായും റിപ്പോർട്ടിൽ പറയുന്നു

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ 74 ാം പിറന്നാൾ അടുത്തുകൊണ്ടിരിക്കുകയാണ്. താരമാകട്ടെ തുടരെ തുടരെയുള്ള സിനിമകളുടെ തിരക്കുകളിലും. ഈ വേളയിൽ രജനികാന്ത് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. നടന്റെ പുതിയ സിനിമകൾ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റുകളായിരിക്കും പിറന്നാൾ ദിനമായ ഡിസംബർ 12 ന് എത്തുക എന്നാണ് പുതിയ റിപ്പോർട്ട്.

അതിൽ ഒരു പ്രധാന അപ്ഡേറ്റ് എന്നത് രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ ചിത്രം കൂലി സംബന്ധിച്ചതാണ്. സിനിമയുടെ ടീസർ ഡിസംബർ 12 ന് റിലീസ് ചെയ്യുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. 12 ന് അർധരാത്രി, അല്ലെങ്കിൽ പുലർച്ചെ സിനിമയുടെ ടീസർ പുറത്തുവിടുമെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം ജനുവരിയോടെ പൂർത്തിയാക്കുമെന്നും സൂചനകളുണ്ട്.

കൂലി ടീസറിന് പിന്നാലെ ഡിസംബർ 12 ന് രജനികാന്തിന്റെ അടുത്ത ചിത്രമായ ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനവും നടക്കുമെന്ന റിപ്പോർട്ടുകളുണ്ട്. സിനിമയുടെ പ്രമോ ചിത്രീകരണത്തിനായി ഒരുക്കങ്ങൾ നടക്കുകയാണെന്നും, ഈ മാസം അഞ്ചിന് ഷൂട്ടിംഗ് തുടങ്ങുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജയിലറിലെ രജനിയുടെ ലുക്ക് ടെസ്റ്റ് അടുത്തിടെ നടന്നതായും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ജയിലർ 2 വിന് താത്കാലികമായി 'ഹുക്കും' എന്ന പേര് നൽകുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായും പിങ്ക് വില്ല അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. തലൈവരുടെ 172-ാം ചിത്രമായി ജയിലർ 2 ഒരുങ്ങുമെന്നാണ് വിവരം. ലോകേഷിന്റെ കൂലിയ്ക്ക് ശേഷം അടുത്ത വർഷം ആദ്യം ജയിലർ 2 ആരംഭിക്കുമെന്നാണ് സൂചന.

Also Read:

Entertainment News
മാസ വാടക 6 ലക്ഷം, മുംബൈയിൽ ആഢംബര അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്ത് ശ്രദ്ധാ കപൂർ

ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'വേട്ടയ്യ'നാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ രജനി ചിത്രം. 200 കോടിയ്ക്ക് മുകളിൽ ചിത്രം കളക്ഷൻ സ്വന്തമാക്കിയിരുന്നു. രജിനിയ്ക്ക് പുറമേ മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റിതിക സിങ്, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ദുഷാര എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Coolie teaser, Jailer 2 announcement to drop on Rajinikanth's birthday

To advertise here,contact us