സിനിമയിൽ വരുന്നതിന് മുൻപ് വീട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പഴയ കാറാണ് ഞാനുപയോഗിച്ചത്: ഫഹദ് ഫാസിൽ

'പപ്പയുടെ സ്വന്തം അപ്പൂസിൽ മമ്മൂക്ക ഓടിച്ച ടാറ്റ എസ്റ്റേറ്റ് എന്റെ വാപ്പയുടേതാണ്'

വീട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പഴയ കാറാണ് സിനിമയിൽ എത്തുന്നതിന് മുൻപ് താൻ ഓടിച്ചിരുന്നതെന്ന് പറയുകയാണ് ഫഹദ് ഫാസിൽ. ആ വണ്ടിയിൽ തനിക്ക് ഒരുപാട് ഓർമകൾ ഉണ്ടെന്നും ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലേക്കും യാത്ര പോയത് അതിലാണെന്നും ഫഹദ് പറഞ്ഞു. എ എം എം എ സംഘടനയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ബാബുരാജ് ,ധ്യാൻ ശ്രീനിവാസൻ എന്നിവരുമായി സംസാരിക്കുന്നതിടെയാണ് നടന്റെ പ്രതികരണം.

'കാറിനോട് എനിക്ക് താല്പര്യം പണ്ട് മുതലേ ഉണ്ടായിരുന്നു. ബൈക്ക് ഓടിക്കും എന്നല്ലാതെ വലിയ കമ്പം ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം സ്വന്തമായി വാങ്ങിയത് ഔഡിയാണ്. വീട്ടിൽ ആർക്കും കാറിനോട് താല്പര്യം ഇല്ല. വാപ്പ പടങ്ങൾക്ക് കാറുകൾ ഉപയോഗിക്കും. പപ്പയുടെ സ്വന്തം അപ്പൂസിൽ മമ്മൂക്ക ഓടിച്ച ടാറ്റ എസ്റ്റേറ്റ് വാപ്പയുടേതാണ്. വീട്ടിൽ ഓടിക്കുന്ന കാർ സിനിമയിലും ഉപയോഗിക്കും എന്നേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് കാറുകളോട് താല്പര്യം തോന്നിയതിൽ പിന്നെയാണ് വാങ്ങിച്ചു തുടങ്ങിയത്. കാറുകൾക്ക് വേണ്ടി പൈസ കളയുന്നത് കണ്ടില്ലേ എന്നാണ് വീട്ടിൽ ഇപ്പോഴും പറയുന്നത്. പക്ഷേ എനിക്ക് ഡ്രൈവ് ചെയ്യാനിഷ്ടമാണ്. സേഫ്റ്റി നോക്കിയാണ് കാറുകൾ സെലക്ട് ചെയ്യുന്നത്.

Also Read:

Entertainment News
80 കോടി ചിത്രം, ബോക്സ്ഓഫീസിൽ പരാജയം, സിനിമ ഒടിടിയിലേക്ക്

'വീട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പഴയ കാറാണ് സിനിമയിൽ വരുന്നതിന് മുൻപ് എന്റെ കാർ. ആർക്കും വേണ്ടായിരുന്നു. മാരുതിയുടെ മാരുതി സെൻ 4. ഞാൻ ചാപ്പാ കുരിശ് ഒക്കെ ചെയ്യുമ്പോൾ ആ കാറായിരുന്നു. ആ വണ്ടിയിൽ എനിക്ക് ഒരുപാട് ഓർമയുണ്ട്' ഫഹദ് പറഞ്ഞു. വിനീത് ശ്രീനിവാസനും സൗബിനുമായെല്ലാം യാത്രകൾ നടത്തിയത് മാരുതിയിൽ ആയിരുന്നെന്നും, ആ കാർ കാണാത്ത സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്നും സൗബിൻ തമാശയായി പറയാറുണ്ടെന്നും ഫഹദ് ഫാസിൽ പറഞ്ഞു.

Content Highlights: Fahadh Fazil opens up about the craze for driving and cars

To advertise here,contact us