അമരൻ ഇനി ആരേലും കാണാൻ ബാക്കി ഉണ്ടോ? എന്നാൽ വിഷമിക്കേണ്ട ഒടിടിയിൽ വരുന്നുണ്ട്

തിയേറ്ററിൽ വിജയമായ സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ശിവകാർത്തികേയൻ നായകനായെത്തിയ 'അമരൻ' ഈ വർഷം ഇറങ്ങിയ തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി സ്വന്തമാക്കിയ ചിത്രമാണ്. ദിവസങ്ങളോളം തിയേറ്ററിൽ ഹോബ്സ് ഫുള്ളായിരുന്നു ചിത്രം. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡിസംബർ അഞ്ചിന് നെറ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയേറ്ററിൽ വിജയമായ സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം ലഭിക്കുമെന്നാണ് പ്രതീഷിക്കുന്നത്. സൂപ്പർ സ്റ്റാറുകളുടെ സിനിമകളുടെ കളക്ഷൻ മറികടന്നാണ് അമരൻ തമിഴ്നാട്ടിൽ ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ ശിവകാർത്തികേയൻ എന്ന നടന്റെ ജനപ്രീതിയും ഉയർന്നിട്ടുണ്ട്.

Still captivating audiences in theaters, #Amaran will also stream on @NetflixIndia starting December 5th. Witness the journey of a true hero #Amaran5thweek #AmaranMajorSuccess #MajorMukundVaradarajan #KamalHaasan #Sivakarthikeyan #SaiPallavi #RajkumarPeriasamy A Film By… pic.twitter.com/x0sOMse08d

Also Read:

Entertainment News
80 കോടി ചിത്രം, ബോക്സ്ഓഫീസിൽ പരാജയം, സിനിമ ഒടിടിയിലേക്ക്

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlights: amaran official ott release announced

To advertise here,contact us