ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് വീര ധീര ശൂരൻ. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റിപ്പബ്ലിക് വീക്കെൻഡില് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ജനുവരി 24 നാണ് സിനിമയുടെ റീലീസെന്നാണ് റിപ്പോർട്ടുകൾ.
സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സിനിമയിൽ നിന്നുള്ള വിക്രമിന്റെ ബി ടി എസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രണ്ടു ഭാഗങ്ങളായാണ് സിനിമ എത്തുന്നത്. ഇരു ഭാഗങ്ങളുടെയും ചിത്രീകരണം മൊത്തത്തിൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
Chiyaan’s #VeeraDheeraSooran - Jan 24 Release : Republic Weekend Release💥 pic.twitter.com/fcpI3JlD8O
A glimpse into the world of #VeeraDheeraSooran with @chiyaan hard at work"#Chiyaanvikram 🔥🔥@sooriaruna @Kalaiazhagan15 @proyuvraaj @mugeshsharmaa pic.twitter.com/dfdKkMrh8p
മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും ചിത്രമെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ എത്തുന്നത്.
തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയന് സിനിമയിൽ നിര്ണായക കഥാപാത്രമായാണ് എത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Vikram movie veera dheera sooran release date updates