'ഇളയദളപതി വരാർ!', അച്ഛൻ അവസാനിപ്പിക്കുന്നിടത്ത് മകൻ തുടങ്ങുന്നു, ജേസൺ സഞ്ജയ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി

2025 ജനുവരിയോടെ ഈ പ്രൊജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ.

നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ഒരു മോഷൻ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകൻ, നായകൻ, സംഗീത സംവിധായകൻ, എഡിറ്റർ എന്നിവയെല്ലാം ആരെന്ന് നിർമാതാക്കൾ പുറത്തുവിട്ടു.

തങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്ഷൻസിലെ ജികെഎം തമിഴ്കുമരൻ പറഞ്ഞു. പാൻ-ഇന്ത്യൻ ശ്രദ്ധ ആകർഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞതെന്നും 'നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർത്ഥ സ്ഥലത്ത് തിരയുക' എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 2025 ജനുവരിയോടെ ഈ പ്രൊജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Entertainment News
നാടോടിക്കാറ്റിലെ ദാസനും രാധയും വീണ്ടും ഒന്നിക്കുമോ? ഓർമകൾ ഉണർത്തി 'തുടരും'

ക്യാപ്റ്റൻ മില്ലർ, രായൻ, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സന്ദീപ് കിഷൻ. തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. നേരത്തെ വിജയ് ചിത്രമായ വാരിസിന് സംഗീതമൊരുക്കിയതും തമൻ ആയിരുന്നു. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വാരിസ്, മാനാട്, ഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചയാളാണ് പ്രവീൺ കെ എൽ. കോ -ഡയറക്ടർ- സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ- ട്യൂണേ ജോൺ, വി എഫ് എക്സ്- ഹരിഹരസുതൻ, സ്റ്റിൽസ്- അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ- ശബരി.

Content Highlights: Actor Vijay's son Jason Sanjay's first film officially announced

To advertise here,contact us