പൊടിപാറുന്ന അടിയുമില്ല പൊളി ഡയലോഗും ഇല്ല, എന്നിട്ടും ക്ലാസായി ലക്കി ഭാസ്കറിലെ ആ രംഗം

ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ദുല്‍ഖറും ലക്കി ഭാസ്കറും

തിയേറ്ററിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറിയ ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ ഒടിടിയിലും സൽപ്പേര് നിലനിർത്തിയിരിക്കുകയാണ്. നവംബർ 28 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാധാരണ ഗതിയിൽ തിയേറ്ററിൽ ഹിറ്റായ ചിത്രങ്ങൾ ഒടിടിയിൽ എത്തുമ്പോൾ നെഗറ്റീവ് വശങ്ങൾ ചൂണ്ടി കാണിച്ച് വിമർശനത്തിന് വിധേയമാകുന്ന പതിവ് ഉള്ളതാണ്. എന്നാൽ ലക്കി ഭാസ്കറിനെതിരെ അത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടായിട്ടില്ല.

മാത്രമല്ല, മാസ്സ് ഡയലോഗോ ആക്ഷൻ രംഗങ്ങളോ ഇല്ലാതെ ചിത്രത്തിലെ ഒരു രംഗം ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പണം ഉള്ളവനെ റെസ്‌പെക്ട് ഉള്ളൂവെന്ന് പറയുന്ന ഡയലോഗും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി ഡീൽ നെറ്റ്ഫ്ലിക്സ് ഉറപ്പിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

No mass dialogues, no action block's, but the execution of this scene is pure whistle worthy Venky Atluri Saab 🔥🙏🏼 pic.twitter.com/Yk219n0bA2

Writing strikes deep. Performances shine bright. Music elevates.Undoubtedly, Best scene of the year!!❤️‍🔥#LuckyBaskhar pic.twitter.com/Q2YbeXGyao

Baskhar life ni marchindhi bonus ah? Promotion ah? Lottery ah? Mafia na? Ledha.. just luck ah? Nedey choodandi.💸Watch Lucky Baskhar now on Netflix in Telugu, Tamil, Malayalam, Kannada and Hindi!#LuckyBaskharOnNetflix pic.twitter.com/m4mzrYphEq

Also Read:

Entertainment News
അല്ലു ഒന്നും കാണാതെ പോകില്ല, കൈകളില്ലാത്ത ആരാധകന്റെ കലയെ ഹൃദയത്തിൽ ഏറ്റുവാങ്ങി നടൻ

തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ ചിത്രത്തില്‍ എത്തുന്നത്.

Content Highlights: Lucky Bhaskar continues to show in OTT with great response

To advertise here,contact us