ആസിഫ് മാമയ്ക്ക് കുറെ ടേക്ക്‌സ് പോയി, എനിക്കൊരു റീടേക്കും ഇല്ല; ചിരിപ്പിച്ച് ഒറിജിനല്‍ 'ചച്ചു'

"ആസിഫ് മാമ നല്ല കെയറിങ്ങാണ്"

തിയേറ്ററുകളില്‍ നിറഞ്ഞോടിയ ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡം ഒടിടിയില്‍ റിലീസായതിന് പിന്നാലെ ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. അജയനായി എത്തിയ ആസിഫ് അലിയും അപ്പുപിള്ളയായ വിജയരാഘവനും നേരത്തെ തന്നെ കയ്യടികള്‍ ഏറ്റുവാങ്ങിയിരുന്നെങ്കില്‍ ഇത്തവണ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ വന്നിട്ടുണ്ട്.

കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കഥാതന്തുവിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ ചച്ചുവിനെ അവതരിപ്പിച്ച ബാലതാരത്തെ കുറിച്ചാണ് ഏവരും ഏറെ സംസാരിക്കുന്നത്. ആരവ് സുമേഷ് എന്ന മൂന്നാം ക്ലാസുകാരനാണ് ചച്ചുവിനെ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിങ്ങിനിടയിലെ രസകരമായ അനുഭവങ്ങള്‍ ആരവ് പങ്കുവെച്ചിരുന്നു.

ആസിഫ് അലി വളരെ കെയറിങ്ങാണെന്നും ഷൂട്ടിനിടയില്‍ തന്നെ അഭിനന്ദിക്കാറുണ്ടെന്നും ആരവ് പറയുന്നു. റീടേക്ക് എടുക്കേണ്ടി വന്നോ എന്ന ചോദ്യത്തോട് അതിന്റെയൊന്നും ആവശ്യം വന്നില്ല എന്നായിരുന്നു ആരവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

Also Read:

Entertainment News
നെപ്പോട്ടിസത്തിന് കാരണം മീഡിയയും പ്രേക്ഷകരും: കൃതി സനന്‍

'ആസിഫ് മാമയ്ക്ക് ഭയങ്കര ടേക്ക്‌സ് പോയി. എനിക്കൊരു റീടേക്കും ഇല്ല. മരിച്ച് കിടക്കുന്ന സീനില്‍ അറിയാതെ ഉറങ്ങിപ്പോയി. സീന്‍ കഴിഞ്ഞപ്പോല്‍ ആസിഫ് മാമ എന്നെ വിളിച്ച് അഭിനന്ദിച്ചു. യു ആര്‍ ദ മാന്‍ എന്ന് പറഞ്ഞു. ക്രൂവിലുണ്ടായിരുന്ന എല്ലാവരും കയ്യടിച്ചിരുന്നു. ആസിഫ് മാമ നല്ല കെയറിങ്ങാണ്,' ആരവ് പറയുന്നു.

കിഷ്‌കിന്ധാ കാണ്ഡത്തിന്‍റെ സംവിധായകനായ ദിന്‍ജിത്ത് അയ്യത്താന്‍ തന്നെ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ളയിലാണ് ആരവ് ആദ്യമായി അഭിനയിക്കുന്നത്. മൂന്നാം വയസിലായിരുന്നു ഇത്. പിന്നീട് അഭിനയിച്ച കന്നട ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

Content Highlights: Kishkinda Kaandam fame Aarav about Asif Ali

To advertise here,contact us