കങ്കുവയുടെ പരാജയത്തിന് ശേഷം സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 45. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് പൊള്ളാച്ചിയിൽ നടന്നു. നടൻ സൂര്യയും ചടങ്ങിൽ ഭാഗമായിരുന്നു. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് 'സൂര്യ 45'-ന്റെ നിർമാണം. തൃഷയാണ് സിനിമയിൽ നായികയാകുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ 35 ദിവസത്തെ ഷൂട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'.
Suriya & RJ Balaji from #Suriya45 Pooja📸✨The smile in #Suriya's face🫶♥️ pic.twitter.com/pyU7B7T6UM
മൂക്കുത്തി അമ്മൻ പോലെ ഒരു ഡിവോഷണൽ ഫാന്റസി ചിത്രമാണ് സൂര്യ 45 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. 'സൂര്യ 45'ന്റെ ആദ്യത്തെ ഒരു മണിക്കൂർ നരേഷൻ കേട്ടപ്പോൾ തന്നെ സൂര്യ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്ന് ആർ ജെ ബാലാജി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. സൂര്യയ്ക്കൊപ്പമുള്ള എ ആർ റഹ്മാന്റെ നാലാം ചിത്രമാണിത്.
നേരത്തെ ആയുധ എഴുത്ത്, സില്ലുനു ഒരു കാതൽ, 24 എന്നീ സൂര്യ ചിത്രങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുള്ളത്.
#Suriya45 ❤️ pic.twitter.com/9XtefVwefP
അതേസമയം സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി പുറത്തിറങ്ങിയ കങ്കുവയ്ക്ക് ബോക്സ് ഓഫീസിൽ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 350 കോടിയോളം ബജറ്റിലെത്തിയ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസിൽ 100 കോടി മാത്രമാണ് നേടാനായത്. സിനിമക്ക് തമിഴ്നാട്ടിലും കേരളത്തിൽ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തിയ ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികയായി എത്തിയത്.
Content Highlights: RJ Balaji directorial Suriya 45 shoot started with a pooja at pollachi