
ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സിനിമയുടെ അവസാന ഷെഡ്യൂൾ ആരംഭിക്കുന്നതിന് മുൻപായി കാസ്റ്റ് എല്ലാവരും ഒന്നിച്ചുള്ള ചിത്രം നിർമാതാക്കൾ പുറത്തുവിട്ടു. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Cruising through the last schedule of our cinematic journey! ⛵️5️⃣🌊#SajidNadiadwala’s #Housefull5 Directed by @Tarunmansukhani@akshaykumar @Riteishd @juniorbachchan @FardeenFKhan @Asli_Jacqueline #SonamBajwa @NargisFakhri @duttsanjay @bindasbhidu @nanagpatekar @IChitrangda… pic.twitter.com/Et0dk82GIi
ദോസ്താന, ഡ്രൈവ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത തരുൺ മൻസുഖാനി ആണ് 'ഹൗസ്ഫുൾ 5' സംവിധാനം ചെയ്യുന്നത്. ഗ്രാൻഡ്സൺ എന്റർടൈയ്ൻമെൻസിൻ്റെ ബാനറിൽ സാജിദ് നദിയാദ്വാല
ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2025 ജൂൺ 6 ന് തിയേറ്ററിലെത്തും. സാജിദ് ഖാൻ, സാജിദ് - ഫർഹാദ്, ഫർഹാദ് സാംജി തുടങ്ങിയവരായിരുന്നു ആദ്യ മൂന്ന് ഭാഗങ്ങൾ സംവിധാനം ചെയ്തത്. 2019 ലാണ് ഹൗസ്ഫുള്ളിന്റെ നാലാം ഭാഗം പുറത്തിറങ്ങിയത്. അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ബോബി ഡിയോൾ, കൃതി സാനൺ, പൂജ ഹെഗ്ഡെ, കൃതി ഖർബന്ദ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
Content Highlights: Akshay Kumar film Housefull 5 reveals its cast before its last schedule