വീണ്ടും 'താര കല്ല്യാണ' വീഡിയോയുമായി നെറ്റ്ഫ്ലിക്സ്; റൈറ്റ്‌സ് വിറ്റത് റെക്കോർഡ് തുകയ്‌ക്കെന്ന് റിപ്പോർട്ട്

നയന്‍താരയുടെ വിവാഹദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡോക്യൂമെന്ററിയുടെ അവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും അടുത്ത മാസം വിവാഹത്തിനൊരുങ്ങുകയാണ്. ഡിംസബര്‍ നാലിന് ഹൈദരാബാദില്‍വെച്ച് വിവാഹം നടക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഇപ്പോഴിതാ ഈ താരവിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്ലിക്സ് വലിയ തുക നല്‍കി വാങ്ങി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

വിവാഹ വീഡിയോയുടെ അവകാശം സ്വന്തമാക്കാന്‍ നിരവധി ഒടിടി കമ്പനികള്‍ നാഗചൈതന്യയെ സമീപിച്ചിരുന്നു. ഒടുവില്‍, നാഗചൈതന്യ-ശോഭിത വിവാഹ വീഡിയോയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ നാഗചൈതന്യയോ ശോഭിതയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also Read:

Entertainment News
വെറുതെയുള്ള ഫൈറ്റല്ല, 'മാർക്കോ'യിലെ ഓരോ ആക്ഷൻ സീനിനും കൃത്യമായ കാരണമുണ്ടാകും; ജഗദീഷ്

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹ വീഡിയോയുടെ അവകാശം നെറ്റ്ഫ്ലിക്സിന് വില്‍ക്കുന്ന രണ്ടാമത്തെ തെന്നിന്ത്യന്‍ താരമാണ് നാഗചൈതന്യ. നയന്‍താരയുടെ വിവാഹദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡോക്യൂമെന്ററിയുടെ അവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. എന്നാല്‍ നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹ വീഡിയോയ്ക്കായി 50 കോടിയാണ് നെറ്റ്ഫ്ലിക്സ് ചിലവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദിയെന്നാണ് സൂചന.

Also Read:

Entertainment News
ജീവിതം വഴിമാറിയത് 'വിടുതലൈ'ക്ക് ശേഷം, ഇന്ന് ആളുകൾ എന്റെ അഭിനയത്തെ പുകഴ്ത്തുന്നു കാരണം വെട്രിമാരൻ; സൂരി

നയൻ‌താര ബിയോണ്ട് ദി ഫെയറി ടെയിൽ എന്നായിരുന്നു നയൻതാരയുടെ ഡോക്യൂമെന്ററിയുടെ പേര്. നയൻതാരയുടെ കരിയറിന്റെ ആരംഭത്തിൽ തുടങ്ങി വിഘ്‌നേശ് ശിവനുമായുള്ള വിവാഹം വരെയുള്ള സംഭവങ്ങളാണ് ഡോക്യൂമെന്ററിയിൽ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഡോക്യൂമെന്ററിക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അമിത് കൃഷ്ണൻ ആയിരുന്നു ഡോക്യൂമെന്ററി സംവിധാനം ചെയ്തത്. നവംബർ 18 ന് നെറ്റ്ഫ്ലിക്സിലൂടെ നയൻ‌താര ബിയോണ്ട് ദി ഫെയറി ടെയിൽ സ്ട്രീമിങ് ആരംഭിച്ചു.

Content Highlights: After nayanthara documentary netflix acquires nagachaithanya - sobhitha wedding rights?

To advertise here,contact us