ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'അമരൻ'. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അമരനിലെ പട്ടാള വേഷത്തിൽ വീട്ടിലെത്തി ഭാര്യയെ സർപ്രൈസ് ചെയ്യിപ്പിക്കുന്ന വീഡിയോ ശിവകാർത്തികേയൻ അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 100 മില്യൺ കാഴ്ചക്കെരെയാണ് ഈ വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്.
ഭാര്യയ്ക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ടാണ് ശിവകർത്തികേയൻ വീഡിയോ പങ്കുവെച്ചത്. ശിവകാർത്തികേയനെ കാണുമ്പോഴുള്ള ആർതിയുടെ ഞെട്ടിക്കൊണ്ടുള്ള നോട്ടവും തുടർന്നുള്ള റിയാക്ഷനുമെല്ലാം ഉൾക്കൊള്ളിച്ചുള്ള വീഡിയോയാണിത്. സ്വന്തം കൊണ്ടെന്റിന് അതിവേഗത്തിൽ 100 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യൻ നടനാണ് ശിവകാർത്തികേയൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
#Sivakarthikeyan - The fastest and first south indian - male actor to hit 100m views for an original content on instagram reels 🔥🔥 pic.twitter.com/ZNaG4SVgCZ
അതേസമയം അമരൻ ബോക്സ് ഓഫീസിൽ 300 കോടിയും കടന്നു മുന്നേറുകയാണ്. തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ 150 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്നാട് ബോക്സ്ഓഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ. അമരന്റെ വൻ വിജയത്തോടെ ശിവകാർത്തികേയന്റെ താരമൂല്യവും വർധിച്ചിട്ടുണ്ട്.
Content Highlights: Sivakarthikeyan reel went viral on social media and got 100 million views