അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ എന്ത് നോക്കാൻ, തമിഴിൽ പടം ചെയ്യാം; നെൽസൺ

അല്ലു അർജുൻ രജനികാന്തിനെ അനുകരിച്ചതും സോഷ്യൽ മീഡിയയിൽ വൈറലാണ്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് 'പുഷ്പ 2 ദി റൂൾ'. 'പുഷ്പ'യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കിടയിൽ ഉള്ളത്. ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് പുഷ്പ ടീം ഇപ്പോൾ. ചെന്നൈയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ അല്ലു അർജുൻ ഓക്കേ പറഞ്ഞാല്‍ തമിഴിൽ സിനിമ ഒരുക്കുമെന്ന് പറയുകയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ.

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ നമ്മുക് എന്താ. അദ്ദേഹത്തെ വെച്ച് ഡയറക്റ്റ് ഒരു തമിഴ് സിനിമ ചെയ്യാനാണ് ആഗ്രഹം. എനിക്ക് തെലുങ്ക് അറിയില്ല. ദേവി ശ്രീ പ്രസാദ് താലുങ്കിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഞാൻ അന്ധാളിച്ച് പോകുകയാണ്. അല്ലു അർജുനെ ആദ്യം കാണാൻ പോകുമ്പോൾ തമിഴ് അറിയില്ല എന്നാണ് കരുതിയത്. പക്ഷെ അദ്ദേഹം തമിഴ് സംസാരിക്കുന്നത്, നന്നായി തമിഴ് അറിയുന്ന ആളെ പോലെത്തന്നെയാണ്. അദ്ദേഹം വിചാരിച്ചാൽ തമിഴ് സിനിമ തമിഴിൽ തന്നെ സംസാരിച്ച് ചെയ്യാൻ സാധിക്കും' നെൽസൺ പറഞ്ഞു.

#AlluArjun gives Thumbs up for the combo of #Nelson direction✅🔥"I wish to see #AlluArjun sir in a Direct Tamil film. I don't understand Telugu. When I met and spoke with him, he spoke Tamil very fluently😀" - Nelson pic.twitter.com/2T4uXnIQM1

പരിപാടിയിൽ ഏത് തമിഴ് നടന്റെ സിനിമയാണ് അല്ലു അർജുൻ ആദ്യ ദിനം തിയേറ്ററിൽ പോയി കണ്ടിരുന്നത് എന്ന ചോദ്യത്തിന് നടൻ രജനികാന്തിനെ അനുകരിച്ചതും സോഷ്യൽ മീഡിയയിൽ വൈറലാണ്.

#AlluArjun showcasing his Fan boy moment towards Superstar #Rajinikanth 🌟♥️The way he recreating superstar swag😍#Pushpa2TheRule pic.twitter.com/Y9jJ3jIV2o

Also Read:

Entertainment News
'രണ്ട് പ്രമുഖ നടന്മാരുടെ ആരാധകർ സൂര്യയെ ടാർഗറ്റ് ചെയ്യുന്നു'; വിമർശനവുമായി 'കങ്കുവ' സഹനിർമാതാവ്

ചിത്രത്തിന്റെ ഭാഗമായി അല്ലു അർജുൻ ബീഹാറിൽ എത്തിയപ്പോൾ വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ബീഹാറിൽ വെച്ചാണ് സിനിമയുടെ ട്രെയ്ലർ ലോഞ്ച് നടന്നത്. ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിലാണ് ചിത്രത്തിലെ കിസിക് ഗാനം റിലീസ് ചെയ്തത്. പുഷ്പ പ്രൊമോഷൻ ഭാഗമായി അടുത്തതെത്തുന്നത് കേരളത്തിലേക്കാണ്.

Content Highlights: Nelson Dilip Kumar wants to do a Tamil film with Allu Arjun

To advertise here,contact us