ഇത് അനിമലിനും മേലെ, പുഷ്പയുടെ റൂൾ കുറച്ചധികം നേരമുണ്ടാകും; 'പുഷ്പ 2' റൺ ടൈം പുറത്ത്

നവംബർ 30 ന് ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്പ 2 ദി റൂൾ'. ഡിസംബർ അഞ്ചിന് തിയേറ്ററിലെത്തുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ റൺ ടൈമിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

Also Read:

Entertainment News
ബോളിവുഡിന് വീണ്ടും നിരാശ; രണ്ട് കോടി പോലും നേടാൻ കഷ്ടപ്പെട്ട് അഭിഷേക് ബച്ചൻ ചിത്രം

3 മണിക്കൂർ 21 മിനിട്ടാണ് സിനിമയുടെ നീളമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമയാകുമിത്. ഇത് ശരിയാണെങ്കിൽ, അനിമലിന് ശേഷം സമീപകാലത്ത് ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ റൺടൈമായി ഇത് മാറും. ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. 3 മണിക്കൂർ 21 മിനിട്ടായിരുന്നു അനിമലിൻ്റേയും റൺ ടൈം.

Also Read:

Entertainment News
പ്രഭാസിനെയും ആമിർ ഖാനെയും പിന്നിലാക്കുമോ വിജയ് സേതുപതി? ചൈനയിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടി 'മഹാരാജ'

നവംബർ 30 ന് ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. 'ആര്യ', 'ആര്യ 2' , 'പുഷ്പ' എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സുകുമാറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'പുഷ്പ 2 ദി റൂൾ'. ചിത്രത്തിനെ ചുറ്റിപറ്റി വലിയ പ്രതീക്ഷകളാണ് ഉള്ളത്. ചിത്രം ബോക്സ് ഓഫീസിൽ ആദ്യ ഭാഗത്തേക്കാൾ വലിയ വിജയം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

Content Highlights: Allu Arjun film Pushpa 2 run time details out now

To advertise here,contact us