ബോളിവുഡിന് വീണ്ടും നിരാശ; രണ്ട് കോടി പോലും നേടാൻ കഷ്ടപ്പെട്ട് അഭിഷേക് ബച്ചൻ ചിത്രം

ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനത്തിൽ വെറും 25 ലക്ഷം മാത്രമാണ് നേടിയത്

സമീപകാലത്ത് റിലീസ് ചെയ്ത ബോളിവുഡ് സിനിമകളിൽ ഭൂരിഭാഗവും തിയേറ്ററുകളിൽ നിരാശയാണ് സമ്മാനിക്കുന്നത്. ഇപ്പോൾ അഭിഷേക് ബച്ചൻ നായകനായെത്തിയ ഐ വാണ്ട് ടു ടോക്ക് എന്ന പുതിയ ചിത്രവും തിയേറ്ററുകളിൽ തണുപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. സിനിമയ്ക്ക് വലിയ തോതിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ടെങ്കിലും അത് ബോക്സ് ഓഫീസിൽ യാതൊരു ചലനവും സൃഷ്ടിക്കുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനത്തിൽ വെറും 25 ലക്ഷം മാത്രമാണ് നേടിയത്. രണ്ടാം ദിനം 55 ലക്ഷവും മൂന്നാം ദിനം 50 ലക്ഷവുമാണ് നേടിയത്. നാല് ദിവസങ്ങൾ പിന്നിടുമ്പോൾ 1.43 കോടി മാത്രമാണ് സിനിമ ആകെ നേടിയത്. മാത്രമല്ല, ചിത്രം 2 കോടിയിൽ താഴെ ക്ലോസ് ചെയ്യുമെന്നാണ് സൂചന. ഇതോടെ ഈ വർഷത്തെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാകും സിനിമ എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Also Read:

Entertainment News
തിയേറ്ററുകളിൽ അമ്മമാരുടെയും കുട്ടികളുടെയും കൂട്ടച്ചിരി ! 'ഹലോ മമ്മി' വിജയഗാഥ തുടരുന്നു

സിനിമയിൽ മധ്യവയസ്കനായ കാൻസർ സർവൈവറിന്റെ വേഷത്തിലാണ് അഭിഷേക് എത്തുന്നത്. അഭിഷേക് ബച്ചനെ കൂടാതെ ഐ വാണ്ട് ടു ടോക്കിൽ അഹല്യ ബാംറൂ, ജോണി ലിവർ, ജയന്ത് കൃപലാനി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റൈസിംഗ് സണ്‍ ഫിലിംസും കിനോ വര്‍ക്സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റിതേഷ് ഷാ ആണ്.

Content Highlights: Abhishek Bachchan movie I Want to Talk box office collection

To advertise here,contact us