സംവിധാനം മാത്രമല്ല ധനുഷ് പാടുന്നുമുണ്ട്; ജി വി പി മ്യൂസിക്കിൽ 'നിലാവുക്ക് എൻ മേൽ എന്നടി കോപം' ഗാനം

ധനുഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്

ധനുഷ് സംവിധാനം ചെയ്യുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'കാതല്‍ ഫെയില്‍' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജി വി പ്രകാശാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ധനുഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം ഫെബ്രുവരി 14 ന് റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. പവിഷ്, അനിഖ സുരേന്ദ്രൻ , പ്രിയ പ്രകാശ് വാര്യർ , മാത്യു തോമസ് , വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.

എഡിറ്റിംഗ് ജി കെ പ്രസന്ന, ഛായാഗ്രഹണം ലിയോണ്‍ ബ്രിട്ടോ, കലാസംവിധാനം ജാക്കി, മേക്കപ്പ് ബി രാജു, വിഷ്വല്‍ ക്രിയേറ്റര്‍, കോസ്റ്റ്യൂം ഡിസൈനര്‍ കാവ്യ ശ്രീറാം, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡി രമേശ് കുച്ചിരായര്‍, എക്സിക്യൂട്ടീവ് പ്രൊ‍ഡ്യൂസര്‍ ശ്രേയസ് ശ്രീനിവാസന്‍.

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമായ കുബേരയാണ് ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഫെബ്രുവരി 21 ന് ചിത്രം പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Content Highlights: Second single from Dhanush's Nilavukku En Mel Ennadi Kobam out

To advertise here,contact us