ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യനാണ് എ ആർ റഹ്മാൻ, അദ്ദേഹത്തെ വെറുതെ വിടൂ: സൈറ ബാനു

വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത് എന്നും ഓഡിയോ പ്രസ്താവനയിലൂടെ സൈറ ബാനു പറഞ്ഞു

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും സൈറാ ബാനുവും വിവാഹമോചിതരാകുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തൊട്ടുപിന്നാലെ റഹ്‌മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചു. ഇതോടെ റഹ്‌മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ ചര്‍ച്ചകളുയര്‍ന്നു. എന്നാല്‍ മോഹിനിയും റഹ്‌മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ വിമര്‍ശിക്കുകയും തള്ളിക്കളയുകയും ചെയ്തു. അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ റഹ്‌മാന്‍ നിയമനടപടിയും സ്വീകരിച്ചു. ഇപ്പോള്‍ വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സൈറാ ബാനു.

താൻ റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സൈറ ബാനു പറഞ്ഞു. ദയവ് ചെയ്ത് യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ വ്യാജപ്രചരണം നടത്തരുതെന്നും ഈ ലോകത്ത് താന്‍ കണ്ടതില്‍ ഏറ്റവും മല്ല മനുഷ്യനാണ് അദ്ദേഹമെന്നും സൈറ ബാനു പറഞ്ഞു. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത് എന്നും ഓഡിയോ പ്രസ്താവനയിലൂടെ സൈറ ബാനു പറഞ്ഞു.

Also Read:

Entertainment News
'24 മണിക്കൂറിനുള്ളിൽ വീഡിയോകൾ നീക്കം ചെയ്യണം, ഇല്ലെങ്കിൽ നിയമനടപടി'; മുന്നറിയിപ്പുമായി എ ആർ റഹ്മാൻ

'ഞാന്‍ സൈറാ ബാനുവാണ്. ഇപ്പോള്‍ മുംബൈയിലാണ്. രണ്ടു മാസങ്ങളായി ഇവിടെയാണ്. എന്തുകൊണ്ട് ഞാൻ ചെന്നൈയില്‍ ഇല്ല എന്ന് പലരും ചോദിക്കുന്നു. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞങ്ങളുടെ ജീവിതം കടന്നുപോകുന്നത്. ഞാന്‍ ഇരുവരും സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്', സൈറ ഭാനു പറഞ്ഞു.

Also Read:

Entertainment News
ഉറപ്പായും കത്തിക്കയറും, ചടുലൻ നൃത്തവുമായി ശ്രീലീല, ഒപ്പം അല്ലുവും; 'ഊ അണ്ടാവാ'യെ വെല്ലാൻ 'കിസിക്ക്'

വിവാഹമോചനം സംബന്ധിച്ച് അപവാദപ്രചരണം നടത്തിയവർക്കെതിരെ എ ആർ റഹ്മാൻ നിയമനടപടിക്ക് ഒരുങ്ങിയിരുന്നു. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ തെറ്റായ വീഡിയോകൾ പങ്കുവെച്ച യൂട്യൂബ് ചാനലുകൾക്ക് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ അപവാദപ്രചരണം നടത്തിയ വീഡിയോകൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. എ ആർ റഹ്മാന് വേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Content Highlights: AR Rahman's wife Saira Bhanu responds to the recent controversies

To advertise here,contact us