രഹസ്യമായി അടി കൊള്ളുന്നോ, അതോ മുഴുവന്‍ യൂണിറ്റിന്റെയും മുന്നിൽവെച്ച് അടി കൊള്ളുന്നോ എന്ന് ചോദിച്ചു: ഖുശ്ബു

'ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ?' എന്ന് ഒരു നായക നടൻ ചോദിച്ചു

സിനിമാമേഖലയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു. സിനിമയിൽ മാത്രമല്ല സമസ്തയിടങ്ങളിലും സ്ത്രീകൾക്ക് ചൂഷങ്ങളെ അഭിമുഖരിക്കേണ്ടി വരും. അത്തരം അവസരങ്ങളിൽ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്ന് നടി പറഞ്ഞു. അഭിനയത്തിന്റെ തുടക്കകാലത്ത് ഒരു നായകൻ മോശമായ രീതിയിൽ സമീപിച്ചപ്പോൾ അതിനെതിരെ താൻ പ്രതികരിച്ചതായും നടി പറഞ്ഞു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 (ഐഎഫ്എഫ്ഐ) ഭാഗമായി നടത്തിയ 'വുമണ്‍ സേഫ്റ്റി ഇന്‍ സിനിമ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

'സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകള്‍ ചൂഷണം നേരിടേണ്ടി വരും. ഷെയർ ഓട്ടോയിലോ ലോക്കൽ ട്രെയിനിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോഴെല്ലാം ഇത്തരം അവസ്ഥയുണ്ടാകും. എന്നാൽ ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം,'

'അഭിനയത്തിന്റെ ആദ്യനാളുകളില്‍ എനിക്കും ഇത്തരം ചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ഒരു നായക നടൻ 'ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ?' എന്ന് എന്നോട് ചോദിച്ചു. ഉടൻ ചെരുപ്പ് ഉയർത്തികൊണ്ട് 'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്. ഇവിടെ വെച്ച് രഹസ്യമായി അടി കൊള്ളുന്നോ, അതോ മുഴുവന്‍ യൂണിറ്റിന്റെയും മുന്നില്‍വെച്ച് അടി കൊള്ളുന്നോ?' എന്ന് ഞാൻ മറുപടി പറഞ്ഞു,'

Also Read:

Entertainment News
കങ്കുവയുടെ പരാജയത്തിന് പിന്നാലെ വീണ്ടും നിരാശ; 350 കോടി മുടക്കാനില്ല, സൂര്യയുടെ കർണൻ ഉപേക്ഷിച്ചു?

'ഒരു പുതുമുഖം എന്ന നിലയിൽ എന്റെ കരിയറിന് എന്ത് സംഭവിക്കും എന്ന് ഞാൻ ആലോചിച്ചില്ല, ഞാൻ പ്രതികരിച്ചു. എന്തിനേക്കാളും എൻ്റെ ബഹുമാനം എനിക്ക് പ്രധാനമാണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾ സ്വയം ബഹുമാനിക്കേണ്ടതുണ്ട്, അപ്പോൾ മാത്രമേ മറ്റൊരാൾ നിങ്ങളെ ബഹുമാനിക്കുകയുള്ളൂ,' എന്ന് ഖുശ്ബു പറഞ്ഞു.

Content Highlights: Khushbu Sundar recounts an incident as a newcomer

To advertise here,contact us