സൂര്യ കൈവിട്ടു, ശിവകാർത്തികേയൻ ഏറ്റെടുത്തു; സുധ കൊങ്കര ചിത്രത്തിൽ വില്ലനായി എത്തുന്നത് ഈ രണ്ട് സൂപ്പർതാരങ്ങളോ?

എആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിക്കുന്നത്.

'സുരറൈ പോട്ര്' എന്ന ചിത്രത്തിന് ശേഷം വലിയ പ്രതീക്ഷകളോടെ പ്രഖ്യാപിച്ച സുധ കൊങ്കര ചിത്രമായിരുന്നു 'പുറനാനൂറ്'. സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്താൻ ഒരുങ്ങിയത്. എന്നാൽ പ്രഖ്യാപനത്തിന്റെ ഒരു ഘട്ടത്തിന് ശേഷം ചിത്രത്തെക്കുറിച്ച് യാതൊരു അപ്‌ഡേറ്റും ഇല്ലായിരുന്നു. ചിത്രം ഉപേക്ഷിച്ചെന്നും തുടർന്ന് സൂര്യക്ക് പകരം ശിവകാർത്തികേയൻ ആകും സിനിമയിൽ നായകനായി എത്തുകയെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ തമിഴിലെ രണ്ട് സൂപ്പർതാരങ്ങളെ സമീപിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ജയം രവിയേയും വിശാലിനെയുമാണ് ചിത്രത്തിൽ വില്ലൻ വേഷത്തിനായി കണക്കാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനെ പറ്റി ഔദ്യോഗിക വാർത്തകൾ ഒന്നും പുറത്തു വന്നിട്ടില്ല. സിനിമയുടെ ഷൂട്ടിങ് ഫെബ്രുവരിയിൽ ആരംഭിക്കുമെന്നും ചില ട്രേഡ് അനലിസ്റ്റുകൾ എക്സിൽ കുറിച്ചു.

Also Read:

Entertainment News
'വന്ദനം' ക്ലൈമാക്സിനോട് എനിക്ക് എതിർപ്പായിരുന്നു, ട്രാജഡി സിനിമകൾ കാണാൻ ബുദ്ധിമുട്ടാറുണ്ട്: ജഗദീഷ്

'പുറനാനൂറ്' ഒരു വലിയ സിനിമയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് അത്. ഒപ്പം മറ്റൊരു നടന്റെ കരിയറിലെ 25ാം ചിത്രമായും അത് മാറും. ഉടൻ തന്നെ സിനിമയെക്കുറിച്ചുള്ള ഒരു വലിയ അപ്ഡേറ്റ് പുറത്തുവരും. ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല. ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് ചിത്രത്തിനെക്കുറിച്ച് സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാർ പറഞ്ഞത്. 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജശേഖര, കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം ആദ്യം നിർമിക്കാനൊരുങ്ങിയത്.

Also Read:

Entertainment News
വിവാദങ്ങളിൽ പ്രതികരിക്കാൻ നേരമില്ല, അയാൾ സിനിമകളുടെ തിരക്കിലാണ്; ബാക്ക് ടു ബാക്ക് പ്രൊജക്ടുകളുമായി ധനുഷ്

എആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിക്കുന്നത്. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. 'എസ്കെ 23' ഒരു വിൻ്റേജ് എആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണെന്നും, അദ്ദേഹത്തിന്റെ എലമെന്റ് എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്നും മുൻപ് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.

Content Highlights: Jayam Ravi and Vishal in talks for villan role in Sudha kongara sivakarthikeyan film

To advertise here,contact us