'ഒന്നൊന്നര ക്രോസ് ഓവർ'; മമ്മൂട്ടിക്കൊപ്പം ആന്റണി പെരുമ്പാവൂർ, മോഹൻലാലിനൊപ്പം ആന്റോ ജോസഫ്, ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ ദിവസം മോഹൻലാൽ ശ്രീലങ്കയിലേക്ക് പോയപ്പോൾ അദ്ദേഹത്തിനൊപ്പം നിർമാതാവ് ആന്റോ ജോസഫുണ്ടായിരുന്നു.

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് സിനിമയിൽ ജോയിൻ ചെയ്യുന്നതിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് പോയത്. ഇപ്പോൾ മമ്മൂട്ടിയും കൊളംബോയിലെത്തിയിട്ടുണ്ട്. ഇരുവരും ശ്രീലങ്കയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങളിലെ രസകരമായ ഒരു കണക്ഷൻ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം മോഹൻലാൽ ശ്രീലങ്കയിലേക്ക് പോയപ്പോൾ അദ്ദേഹത്തിനൊപ്പം നിർമാതാവ് ആന്റോ ജോസഫുണ്ടായിരുന്നു. മമ്മൂട്ടിയുടെ സുഹൃത്തും അദ്ദേഹത്തിനൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുള്ള നിർമാതാവുമാണ് ആന്റോ ജോസഫ്. ഇന്ന് ശ്രീലങ്കയിലേക്കുള്ള യാത്രയിൽ മമ്മൂട്ടിക്കൊപ്പം ആന്റണി ആന്റണി പെരുമ്പാവൂരുമുണ്ടായിരുന്നു. മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദവും കണക്ഷനും ഏറെ ശ്രദ്ധേയമാണല്ലോ. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. 'ഒന്നൊന്നര ക്രോസ് ഓവർ' എന്നാണ് ആരാധകർ ഈ ദൃശ്യങ്ങളെക്കുറിച്ച് കുറിച്ചിരിക്കുന്നത്.

Wtf!!The crossOver we didn't Expect 😂🔥#Mammootty #Mohanlal pic.twitter.com/DIrZEIXQGl

സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് നടക്കുക. ഏഴ് ദിവസത്തെ ഷെഡ്യൂളാണിത്. ശ്രീലങ്കയ്ക്ക് ശേഷം ​ഷാ​ർ​ജ​യിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.​ കേരള​ത്തി​ലും​ ​ഡ​ൽ​ഹി​യിലും​ ​ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Also Read:

Entertainment News
ബോക്സ് ഓഫീസ് റെക്കോ‍ർഡുകൾ തയ്യാറാക്കി വെച്ചോളൂ, അയാൾ പോയിട്ടുണ്ട്; മമ്മൂട്ടിയും ശ്രീലങ്കയിൽ

പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദനായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാകും ഇത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് നിർവഹിക്കുന്നത് രഞ്ജിത്ത് അമ്പാടിയാണ്.

Content Highlights: Mammootty with Antony Perumbavoor and Mohanlal with Anto Joseph pics gone viral

To advertise here,contact us