ലോക്കൽ ഡിറ്റക്റ്റീവ് പണി തുടങ്ങി; വീക്കെന്റ് ബ്ലോക്ബസ്റ്റേര്‍സിന്‍റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ ആരംഭിച്ചു

ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെന്റ് ബ്ലോക്ബസ്റ്റേര്‍സിന്റെ ബാനറിൽ സോഫിയാ പോൾ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രവുമായി എത്തുന്നു. പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ നവംബർ പതിനേഴ് (വൃശ്ചികം രണ്ട് ) ഞായറാഴ്ച്ചയാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണമാരംഭിച്ചത്.

രാഹുൽ ജി, ഇന്ദ്രനീൽ ഗോപീകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിജു വിൽസൻ, കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു ഇവർക്കൊപ്പം നാലു പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. അമീൻ, നിഹാൽ, നിബ്രാസ്, ഷഹബാസ് എന്നിവരാണ് അവർ. വിനായക് ശശികുമാറിന്‍റെ ഗാനങ്ങൾക്ക് ആർ സി സംഗീതം പകർന്നിരിക്കുന്നു.

Also Read:

Entertainment News
'സോഷ്യൽ മീഡിയയ്ക്ക് ചാക്കോച്ചൻ തീ കൊടുത്തു മക്കളേ...'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഫാൻബോയ് മൊമെന്റ്

പ്രേം അക്കുടു - ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. കലാസംവിധാനം - കോയ മേക്കപ്പ് - ഷാജി പുൽപ്പള്ളി. കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത് ചീഫ് അസ്സോസ്റ്റിയേറ്റ് ഡയറക്ടേർ - രതീഷ്.എം. മൈക്കിൾ. പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ. പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ പട്ടാമ്പി.

ഷൊർണൂർ, കൊല്ലങ്കോട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ - വാഴൂർ ജോസ്. ഫോട്ടോ - നിദാദ്.

Content Highlights: Detective Ujjwalan movie shooting started

To advertise here,contact us