ഹൃദയം തൊട്ട് ഇളയരാജയുടെ സ്വരം, വേറിട്ട ലുക്കില്‍ മഞ്ജു വാര്യര്‍; 'വിടുതലൈ'യിലെ പുതിയ ഗാനമെത്തി

പുതിയ പാട്ടില്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു.

സൂരി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ ഭാഗത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. രണ്ടാം ഭാഗം വിജയ് സേതുപതിയുടെ കഥാപാത്രമായ വാത്തിയാരുടെ മുന്‍കാലജീവിതം കൂടി പ്രതിപാദിക്കുന്ന രീതിയിലാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇളയരാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ പുതിയ ഒരു ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ദിനം ദിനമും' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും ഇളയരാജയാണ്. മഞ്ജു വാര്യര്‍ വ്യത്യസ്തമായ ലുക്കിലാണ് ഈ പാട്ടിന്റെ ദൃശ്യങ്ങളിലെത്തുന്നത്.

Also Read:

Entertainment News
അടിയും ഇടിയും വെടിയും ഒപ്പത്തിനൊപ്പം; ഫഫ v/s അല്ലു പോരാട്ടത്തിന് തീയിട്ട് പുഷ്പ 2 ട്രെയ്‌ലര്‍

വാത്തിയാരുടെയും മഞ്ജു വാര്യര്‍ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പാട്ടില്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭാവന ശ്രീ, ചേതന്‍,അനുരാഗ് കശ്യപ്,ഗൗതം വാസുദേവ് മേനോന്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബി ജയമോഹന്റെ തുണൈവന്‍ എന്ന സിനിമയെ ആസ്പദമാക്കിയാണ് വിടുതലൈ ആദ്യ ഭാഗം വെട്രിമാരന്‍ ഒരുക്കിയത്.

Content Highlights: Vijay Sethupathi - Manju Warrier movie Viduthalai 2 directed by Vetrimaaran,new song by Ilayaraja released

To advertise here,contact us