ട്രെയ്‌ലര്‍ ലോഞ്ചിനേ ഇങ്ങനെ, പടമിറങ്ങിയാല്‍ എന്താകും!!! നോര്‍ത്ത് ഇന്ത്യ പിടിച്ചടക്കി അല്ലു അര്‍ജുന്‍

ബിഹാറില്‍ വെച്ച് നടന്ന പുഷ്പ 2 ട്രെയ്‌ലര്‍ ലോഞ്ചിന് എത്തിയത് ലക്ഷങ്ങള്‍

2021ല്‍ അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ തിയേറ്ററുകളിലെത്തിയപ്പോള്‍ അത് തെലുങ്ക് നാടുകളില്‍

മാത്രമല്ല, ഇന്ത്യയിലെമ്പാടും പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ദക്ഷിണേന്ത്യയും കടന്ന് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അല്ലു അര്‍ജുന് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുക്കാന്‍

പുഷ്പയ്ക്കായിരുന്നു.

ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്‌തെത്തിയ പുഷ്പ ദ റൈസ് ആദ്യ ആഴ്ചയില്‍ കൊണ്ട് മാത്രം തിയേറ്ററുകളില്‍ നിന്ന് 26 കോടിയായിരുന്നു 2021ല്‍ നേടിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിങ് ആരംഭിച്ച ശേഷവും പുഷ്പയുടെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. ഇത് സിനിമാലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു.

ബോളിവുഡിലും പുഷ്പയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഷാരൂഖ് ഖാനടക്കമുള്ള നിരവധി താരങ്ങള്‍ പല അവസരങ്ങളിലായി പുഷ്പയെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിലെ അല്ലു അര്‍ജുന്റെ കൈ കൊണ്ടുള്ള ഐക്കോണിക് ആക്ഷനും ഊ അണ്ടവാ പാട്ടിനും ഹിന്ദി ബെല്‍റ്റിലും ആരാധകരെറെയാണ്.

പുഷ്പ സൃഷ്ടിച്ച ആ തരംഗത്തിന്റെ ശക്തി വെളിവാക്കിയ ദിവസമായിരുന്നു ഇന്ന്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2 : ദ റൂളിന്റെ ട്രെയിലര്‍ ലോഞ്ച് ബീഹാറിലെ പാട്‌നയില്‍ വെച്ചാണ് നടന്നത്.

രണ്ട് ലക്ഷത്തിലേറെ പേരാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.

പരിപാടിയില്‍ വെച്ച് ഹിന്ദിയില്‍ സംസാരിച്ച അല്ലുവിനെ നിലയ്ക്കാത്ത ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഹിന്ദിയില്‍ തനിക്ക് വലിയ അറിവില്ലെന്ന് ക്ഷമാപണസ്വരത്തില്‍ താരം പറഞ്ഞപ്പോള്‍ വലിയ ആര്‍പ്പുവിളിയാണ് ഉയര്‍ന്നത്. പുഷ്പ ഫ്‌ളവറല്ല, വൈല്‍ഡ് ഫയറാണ് എന്ന ഡയലോഗ് കൂടി താരം ഹിന്ദിയില്‍ പറഞ്ഞതോടെ കാണികള്‍ ഇളകി മറിഞ്ഞു. ലോഞ്ചിലെ ജനത്തിരക്കിന്റെയും അല്ലു അര്‍ജുന് ആര്‍പ്പുവിളിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

This Is Really Huge 🙏🏻🔥🔥🔥One & Only Allu Arjun 💥#Pushpa2TheRule Craze Is Unstoppable ❤️‍🔥#AlluArjun pic.twitter.com/mKaHgMU28z

The dapper looking Icon Star @alluarjun and the gorgeous @iamRashmika from the #Pushpa2TheRuleTrailer Grand Launch Event 😍😍Watch live here ❤️‍🔥▶️https://t.co/mcCyP4T39yTrailer out now!Telugu ▶️ https://t.co/sSVDkz1H8ZHindi ▶️ https://t.co/OedREaMpPs… pic.twitter.com/8EPtk5hAQL

Speechless 🤯💥🤩❤️‍🔥🥳A MASSIVE CROWD of around 2.5lakhs gathered at Gandhi Maidan, Patna, for #Pushpa2TheRule Trailer Launch Event.@alluarjun @aryasukku @iamRashmika @PushpaMovie #Pushpa2TheRuleTrailerday pic.twitter.com/KKJ6C0XmPO

അതേസമയം, യൂട്യൂബില്‍ റിലീസ് ചെയ്ത പുഷ്പ 2വിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം രണ്ടാം ഭാഗത്തിലും താരത്തിന് സ്‌ക്രീനില്‍ വിളയാടാനുള്ള അവസരം ഒരുക്കി നല്‍കുന്നുണ്ട്. വിവിധ ഗെറ്റപ്പുകളും ഇമോഷണല്‍ സീനുകളും ഫൈറ്റും ഡാന്‍സുമെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് അല്ലു ഷോയായിരിക്കാം പുഷ്പ.

Also Read:

Entertainment News
'പുഷ്പ 1 ഒരു ഇൻട്രോ മാത്രം, ഫാഫ ഷോ പുഷ്പ 2ൽ'; ഞെട്ടിക്കുമെന്ന് നസ്രിയ

അല്ലു അര്‍ജുന്‍ നായകനാകുമ്പോള്‍ അപ്പുറത്തുള്ള ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത്തും അതിശക്തനായി നില്‍പ്പുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ സ്‌ക്രീന്‍സ്പേസും സമയവും ഇത്തവണ ഭന്‍വര്‍ സിംഗ് ഷെഖാവത്തിനുണ്ടാകുമെന്ന് ഉറപ്പ് നല്‍കും വിധമാണ് ട്രെയിലറില്‍

ഫഹദിനെ അവതരിപ്പിച്ചിരിക്കുന്നത്. രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലിയും ചിത്രത്തില്‍ പ്രധാന്യത്തോടെ എത്തുന്നുണ്ട്.

ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയലര്‍ നല്‍കുന്ന സൂചന. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളില്‍ എത്തുന്നത്.

നേരത്തെ ആഗസ്റ്റില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന പല ചിത്രങ്ങളും റിലീസ് തിയതിയില്‍ മാറ്റം വരുത്തുന്നുണ്ട്. ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Content Highlights: Pushpa 2 trailer launch event in Patna gathers lakhs of people

To advertise here,contact us