സൂര്യ 44ല്‍ എന്ത് പ്രതീക്ഷിക്കണം? ; ചിത്രം എങ്ങനെയാകുമെന്ന് പറഞ്ഞ് പൂജ ഹെഗ്‌ഡെ

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയിലാണ് നടി സൂര്യ 44നെ കുറിച്ച് സംസാരിച്ചത്

കാര്‍ത്തിക് സുബ്ബരാജ് ഫാന്‍സും സൂര്യാ ആരാധകരും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണിയറയിലൊരുങ്ങുന്ന സൂര്യ44. ലഫ് ലാഫറ്റര്‍ വാര്‍ എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

ശിവ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പീരിയഡ് ആക്ഷന്‍ ചിത്രമായ കങ്കുവ പ്രതീക്ഷിച്ച വിജയം നേടാത്തതിനാല്‍ കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിനായുള്ള സൂര്യ ഫാന്‍സിന്റെ കാത്തിരിപ്പ് കൂടുതല്‍ തീവ്രമായിരിക്കുകയാണ്.

ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ഇപ്പോള്‍ സൂര്യ 44നെ കുറിച്ചുള്ള ഒരു വിവരം പങ്കുവെച്ചിരിക്കുകയാണ് പൂജ ഹെഗ്‌ഡെ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ ചില ചോദ്യങ്ങള്‍ക്ക് നടി മറുപടി നല്‍കിയിരുന്നു. ഇക്കൂട്ടത്തിലാണ് ചിത്രത്തെ കുറിച്ചും പൂജ സംസാരിച്ചത്. സൂര്യ 44ല്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം എന്നായിരുന്നു ഒരാളുടെ ചോദ്യം.

#PoojaHegde About #Suriya44 By @karthiksubbaraj ❤️@Suriya_offlpic.twitter.com/V99ZCMCNgz

ഇതിന് മറുപടിയായി, 'കാര്‍ത്തിക് സുബ്ബരാജ് ഒരു ലവ് സ്റ്റോറിയെടുത്താല്‍ എങ്ങനെയിരിക്കും, അതാണ് സൂര്യ44' എന്ന് പൂജ ഹെഗ്‌ഡെ പറഞ്ഞു. കൂടുതലൊന്നും പറയാനാകില്ലെന്നും അവര്‍ വീഡിയോക്കൊപ്പം കുറിച്ചു.

Also Read:

Entertainment News
സിരുത്തൈ ശിവ കൈവിട്ടു,പക്ഷെ കാർത്തിക് സുബ്ബരാജ് രക്ഷിക്കും; സൂര്യയുടെ തിരിച്ചുവരവ് ഇനി 'സൂര്യ 44'ലൂടെയോ?

സൂര്യ 44 ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെ ഊട്ടിയുറപ്പിക്കുന്ന വാക്കുകളാണ് ഇപ്പോല്‍ പൂജ ഹെഗഡെയും പറഞ്ഞിരിക്കുന്നത്.

സൂര്യ-ജ്യോതികയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് സൂര്യ 44 നിര്‍മിക്കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ സൂര്യയുടെ ലുക്കിനും ഇതുവരെ പുറത്തുവന്നിട്ടുള്ള പോസ്റ്ററുകള്‍ക്കും പ്രൊമോ വീഡിയോക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 10 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതേപ്പറ്റി നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

Content Highlights: Pooja Hegde about Suriya 44 Movie

To advertise here,contact us