'ആനന്ദ് ശ്രീബാല'യുടെ കേസ് അന്വേഷണം പ്രേക്ഷക മനസ്സിൽ വിജയകരം, എങ്ങും മികച്ച അഭിപ്രായങ്ങൾ

ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ അഭിലാഷ് പിള്ളയുടെ തിരക്കഥ വിജയിച്ചിട്ടുണ്ടെന്നും കമന്‍റുകളുണ്ട്

വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ 'ആനന്ദ് ശ്രീബാല' മികച്ച പ്രതികരണത്തോടെ പ്രദർശനമാരംഭിച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെ പ്രേക്ഷകൻ്റെ ഉള്ളുലക്കാൻ പാകത്തിൽ കൊട്ടിക്കയറുന്ന ത്രില്ലർ ഡ്രാമ ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ആനന്ദ് ശ്രീബാല എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വിഷ്ണു വിനയ് എന്ന നവാഗത സംവിധായകൻ തൻ്റെ ആദ്യ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ കൂടി അടിസ്ഥാനമാക്കി ഒരുക്കുമ്പോൾ അത് നീതികിട്ടാത്ത ഒരു സമൂഹത്തിന് ഉള്ള ട്രിബ്യൂട്ട് കൂടിയാവുന്നു എന്ന് പ്രേക്ഷകര്‍ പറയുന്നു.

ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ആനന്ദ് ശ്രീബാല നിർമ്മിച്ചത്. അർജുന്‍ അശോകൻ എന്ന നടൻ തൻ്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. മുഖ്യ സ്ത്രീ കഥാപാത്രങ്ങളായി എത്തിയ അപർണ്ണ ദാസും, സംഗീത മാധവൻ നായരും, മാളവിക മനോജും മികച്ച പ്രകടനം കാഴ്ച വച്ചു. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, , മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാര പിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.

Also Read:

Entertainment News
ഇത് ടർബോ പഞ്ച്, മുട്ടുകുത്തി രജനിയും കമലും വിജയ്‌യും സൂര്യയും; 'കങ്കുവ'യ്ക്കും ജോസച്ചായനെ മറികടക്കാനായില്ല

ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ അഭിലാഷ് പിള്ളയുടെ തിരക്കഥ വിജയിച്ചിട്ടുണ്ട്. വിഷ്ണു നാരായണൻ്റെ ഛായാഗ്രഹണവും നവാഗതൻ്റെ പതർച്ചയില്ലാത്ത സംവിധാന മികവും ചിത്രം കാഴ്ച്ചക്കാരുടെ ഉള്ളു നിറയ്ക്കുവാൻ വഴിയൊരുക്കുന്നു എന്നു പറയാമെന്നും പ്രേക്ഷക പ്രതികരണങ്ങളില്‍ പറയുന്നു. കിരൺ ദാസിന്റെ ചിത്രസംയോജനവും രഞ്ജിൻ രാജിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

Also Read:

Entertainment News
'പുതിയ സിനിമയിൽ മമ്മൂട്ടി സ്ത്രീപീഡകനായ വില്ലൻ'; ജിതിൻ കെ ജോസ് ചിത്രത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളെയും ആവശ്യമായ തീവ്രതയോടെ അവതരിപ്പിക്കുന്നതിൽ താരങ്ങളെല്ലാരും മികവുകാട്ടിയെന്നത് സംവിധാന മികവാണെന്നും റിവ്യൂസില്‍ പറയുന്നു.

നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ കാലം ഒരാളെ കരുതിവെയ്ക്കും അതാണ് ആനന്ദ് ശ്രീബാല. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഇമോഷണൽ സിനിമകൾ ഇഷ്ടപ്പെടുന്നവര്‍ക്ക്

തീർച്ചയായും 'ആനന്ദ് ശ്രീബാല'യ്ക്ക് ടിക്കറ്റ് എടുക്കാം.

Content Highlights: Arjun Ashokan film Anand Sreebala gets positive response

To advertise here,contact us