ഷാരൂഖ് ഇല്ല, മൂന്നാം ഭാഗം വിജയിപ്പിക്കാൻ കച്ചകെട്ടി വമ്പൻ താരങ്ങൾ; 'ഡോൺ 3'യിൽ രൺവീറിനെ നേരിടാൻ ഈ നടൻ

2006 ലാണ് 'ഡോൺ' ആദ്യ ഭാഗം പുറത്തിറങ്ങുന്നത്.

നിരവധി ആരാധകരുള്ള ബോളിവുഡ് ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായ 'ഡോൺ'. ഫര്‍ഹാന്‍ അക്തർ സംവിധാനം ചെയ്ത ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള അധോലോക നായകനായ ഡോൺ എന്ന കഥാപാത്രത്തെയായിരുന്നു ഷാരൂഖ് അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളാണ് ഇതുവരെ ചിത്രത്തിന്റേതായി ഇറങ്ങിയത്. സിനിമയുടെ മൂന്നാം ഭാഗം അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷാരൂഖ് ഖാന് പകരം രൺവീർ സിംഗ് ആണ് ഇത്തവണ ഡോണിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

Also Read:

Entertainment News
ഡബിൾ ആക്ഷൻ ഡബിൾ വയലൻസ്, ത്രില്ലടിപ്പിക്കാൻ 'കിൽ' വീണ്ടുമെത്തുന്നു; അപ്‌ഡേറ്റുമായി കരൺ ജോഹർ

'12 ത് ഫെയിൽ' എന്ന സിനിമയിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് വിക്രാന്ത് മാസെ. ഡോൺ 3 യിൽ വില്ലൻ വേഷം അവതരിപ്പിക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ വിക്രാന്ത് മാസെയെ സമീപിച്ചു എന്നാണ് ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 'സെക്ടർ 36' എന്ന ചിത്രത്തിൽ വിക്രാന്ത് മാസെ അവതരിപ്പിച്ച സൈക്കോ കില്ലർ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 'ദി സബർമതി റിപ്പോർട്ട്' എന്ന സിനിമയാണ് ഇനി വിക്രാന്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

Also Read:

Entertainment News
ബറോസിന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്ന് കരുതുന്നില്ല, വളരെ ട്രിക്കി ആയ ഒരു സിനിമയാണത്; സന്തോഷ് ശിവൻ

2006 ലാണ് 'ഡോൺ' ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനവും ഫർഹാൻ അക്തറിന്റെ സംവിധാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 2011 ലാണ് 'ഡോൺ 2' പുറത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ബൊമൻ ഇറാനി, പ്രിയങ്ക ചോപ്ര, കുണാൽ കപൂർ, ഓം പുരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്.

Content Highlights: Vikrant Massey to play opposite Ranveer in Don 3

To advertise here,contact us