'പൈസ വസൂലാക്കാൻ ഇത് മാത്രം മതി'; 'കങ്കുവ' ഇടവേളയിൽ ആവേശമായി ബറോസ് ത്രിഡി ട്രെയിലർ

'സംവിധാനം മോഹൻലാൽ' എന്ന് കാണിച്ചപ്പോൾ തിയേറ്ററുകളിൽ കരഘോഷം ഉയരുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനാൽ തന്നെ 'ബറോസിന്' മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. അതിനാൽ തന്നെ സിനിമയുടെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. സൂര്യ ചിത്രം 'കങ്കുവ'യുടെ ഇടവേളയിലാണ് ‘ബറോസി’ന്റെ ത്രിഡി ട്രെയിലർ പ്രദർശിപ്പിച്ചത്. വലിയ വരവേൽപ്പ് തന്നെ ഈ ട്രെയിലറിന് ലഭിച്ചിട്ടുണ്ട്.

അതിഗംഭീരമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ബറോസ് എന്ന് ഈ ട്രെയിലർ ഉറപ്പ് നൽകുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. 'മാസ് രംഗങ്ങൾ പ്രതീക്ഷിക്കാതെ കൗതുകം നിറഞ്ഞ ഒരു ചിത്രം പ്രതീക്ഷിക്കാം' എന്ന് ഒരു ആരധകൻ കുറിച്ചപ്പോൾ 'പൈസ വസൂലാക്കാൻ ഇത് മാത്രം മതി' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. 'സംവിധാനം മോഹൻലാൽ' എന്ന് കാണിച്ചപ്പോൾ തിയേറ്ററുകളിൽ കരഘോഷം ഉയരുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

#Barroz Trailer shakes the Theatre's 💥🌟Amazing visuals & quality 🔥!Technically topnotch 🤞🏻Waiting for the final result pic.twitter.com/xLciHPswan

Barroz Trailer 🥹❤‍🩹🙌..!#Barroz #Mohanlal @Mohanlal pic.twitter.com/FieuzXkcCI

കഴിഞ്ഞ ദിവസം ബറോസിനെക്കുറിച്ച് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ പ്രിവ്യു കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ ഷോയ്ക്ക് ശേഷം കലാസംവിധായകൻ സന്തോഷ് രാമൻ വിളിച്ച് സംസാരിച്ചിരുന്നു എന്നും സിനിമ ഗംഭീരമായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും അനീഷ് ഉപാസന പറഞ്ഞു. പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്. ആ ചിത്രത്തിൽ അദ്ദേഹത്തിന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അനീഷ് ഉപാസന അഭിപ്രായപ്പെട്ടു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനീഷ് ഇക്കാര്യം പറഞ്ഞത്.

Also Read:

Entertainment News
'എന്താ മോനെ അടിമുടി കയ്യടി വാങ്ങാനുള്ള പോക്കാണോ'; മഹേഷ് നാരായണൻ പടത്തിനായി ലാലേട്ടൻ ശ്രീലങ്കയിലേക്ക് തിരിച്ചു

'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹൻലാൽ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.

Content Highlights: Mohanlal movie Barroz trailer shown in the interval of Kanguva

To advertise here,contact us