സൂര്യയുടെ കങ്കുവ കത്തിപ്പടർന്നോ? പ്രേക്ഷകപ്രതികരണം ഇങ്ങനെ

ഇതിനൊപ്പം കങ്കുവ 2 വിന് വെയിറ്റിങ് ആണെന്ന് പറയുന്നവരുമുണ്ട്.

ആരാധകർ ഏറെ കാത്തിരുന്ന സൂര്യയുടെ കങ്കുവ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. പുലർച്ചെ നാലുമണി മുതൽ തുടങ്ങിയ ഷോയ്ക്ക് ആരാധകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരട്ട വേഷത്തിൽ സൂര്യ എത്തുന്ന ചിത്രത്തിൽ സൂര്യയുടെ ഫ്രാൻസിസ് എന്ന വേഷത്തേക്കാൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത് കങ്കുവയെ ആണ് എന്നാണ് പലരും അഭിപ്രായം പറയുന്നത്. ഇതിനൊപ്പം കങ്കുവ 2 വിന് വേണ്ടു വെയിറ്റിങ് ആണെന്ന് പറയുന്നവരുമുണ്ട്.

തരക്കേടില്ലാത്ത പടമാണെന്ന് പറയുന്നവരുമുണ്ട്. രണ്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം വന്ന സിനിമയായതിനാൽ പ്രതീക്ഷയ്ക്കൊത്ത് വന്നില്ലെന്ന് പറയുന്നവരുമുണ്ട്. സൂര്യയുടെ പെർഫോമൻസിനെപ്പറ്റി ആരാധകർക്കിടയിൽ നല്ല അഭിപ്രായമാണ്.

Also Read:

Entertainment News
ഇത് ഫാമിലി മാൻ ശിവകാർത്തികേയൻ, പട്ടാളവേഷത്തിൽ ഭാര്യക്ക് സർപ്രൈസ് നൽകി നടൻ; വൈറലായി വീഡിയോ

സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: Suriya new movie Kanguva theatre responses

To advertise here,contact us