'ലാലേട്ടൻ നൂറ് ശതമാനം കോൺഫിഡന്റാണ്'; ബറോസ് ഗംഭീരമെന്ന് ഉറപ്പ് നൽകി അനീഷ് ഉപാസന

'പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്'

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനാൽ തന്നെ 'ബറോസിന്' മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. അതിനാൽ തന്നെ സിനിമയുടെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

സിനിമയുടെ പ്രിവ്യു കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ ഷോയ്ക്ക് ശേഷം കലാസംവിധായകൻ സന്തോഷ് രാമൻ വിളിച്ച് സംസാരിച്ചിരുന്നു എന്നും സിനിമ ഗംഭീരമായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും അനീഷ് ഉപാസന പറഞ്ഞു. പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്. ആ ചിത്രത്തിൽ അദ്ദേഹത്തിന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അനീഷ് ഉപാസന അഭിപ്രായപ്പെട്ടു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനീഷ് ഇക്കാര്യം പറഞ്ഞത്.

'ബറോസ് കഴിഞ്ഞു നിൽക്കുകയാണ്. സിനിമയുടെ റിലീസ് നീട്ടിയപ്പോൾ അത് ഒന്നൂടെ അവർ ഫൈൻ ട്യൂൺ ചെയ്തു. ഇപ്പോൾ പ്രിവ്യു കഴിഞ്ഞു. ആർട്ട് ഡയറക്ടർ സന്തോഷ് രാമൻ വിളിച്ചിട്ട് 'ഒരു ടെൻഷനും വേണ്ട, ഗംഭീരമായിട്ടുണ്ട്'എന്ന് പറഞ്ഞു. നമുക്ക് ഏറെ അടുപ്പമുള്ള വ്യക്തിയാണ് മോഹൻലാൽ. അതിനാൽ തന്നെ എന്റെ സിനിമ ഇറങ്ങുന്നതിനേക്കാൾ ടെൻഷൻ ഉണ്ടോ എനിക്ക്

എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. അതൊരു നല്ല സിനിമയാണ്. നല്ല എക്സ്പീരിയൻസുളള ഒരു സംവിധായകൻ ചെയ്തിട്ടുളള സിനിമയാണ് എന്നേ തോന്നുകയുള്ളൂ. ഇപ്പോൾ നടക്കുന്നത് മിനുക്ക് പണികളാണ്. അദ്ദേഹം നൂറ് ശതമാനം കോൺഫിഡന്റാണ്. അദ്ദേഹം അങ്ങനെ ടെൻഷനടിച്ച് നടക്കുന്ന വ്യക്തിയല്ല,' എന്ന് അനീഷ് ഉപാസന പറഞ്ഞു. മോഹൻലാലിനൊപ്പം നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് അനീഷ് ഉപാസന.

Also Read:

Entertainment News
കട്ടി മീശയുമായി ലാലേട്ടൻ; മഹേഷ് നാരായണൻ ചിത്രത്തിൽ മോഹൻലാൽ പുതിയ ലുക്കിൽ?

'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹൻലാൽ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.

Content Highlights: Aneesh Upasana says that Mohanlal is 100% confident in Barroz movie

To advertise here,contact us