വിജയ്ക്ക് പറ്റിയില്ല, സൂര്യ കൊണ്ടുപോകുമോ, കങ്കുവ കേരള ബുക്കിംഗ് ആരംഭിച്ചു

വിജയ്ക്ക് നേടാനാകാത്ത കളക്ഷൻ കങ്കുവ കേരളത്തിൽ സ്വന്തമാക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്

തെന്നിന്ത്യൻ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ - സിരുത്തൈ ശിവ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കങ്കുവ. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുലർച്ചെ നാലു മണിയുടെ ഫാൻ ഷോയോടെയാണ് കങ്കുവ പ്രദർശനം ആരംഭിക്കുന്നത്. കേരളത്തിൽ ചിത്രത്തിന് മികച്ച കളക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ വിജയ് നായകനായെത്തിയ ഗോട്ടിന് പ്രതീക്ഷിച്ച വിജയം കേരളത്തിൽ നേടാനായിരുന്നില്ല. അഡ്വാൻസ് ബുക്കിങ്ങിൽ കുതിപ്പ് ഉണ്ടായിരുന്നെങ്കിലും ടോട്ടൽ കളക്ഷൻ കുറവായിരുന്നു. ഗോകുലം മൂവീസ് തന്നെയായിരുന്നു ഗോട്ടും കേരളത്തിൽ വിതരത്തിന് എത്തിച്ചിരുന്നത്. വിജയ്ക്ക് നേടാനാകാത്ത കളക്ഷൻ കങ്കുവയ്ക്ക് കേരളത്തിൽ സ്വന്തമാക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.

#Kanguva Kerala advance bookings are open now ~ Trend in first few minutes📈🔥 pic.twitter.com/UqzWHcS3pg

· #Kanguva Kerala Bookings open now @GokulamMovies | @suriya_offl ❤️#KanguvaFromNov14 | @AKSFWA1💥@rajsekarpandian @venkatvnt @sarathlal428 pic.twitter.com/6Z2miE3ve6

നവംബർ 14 ന് ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുന്ന സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 34 മിനിട്ടാണ് സിനിമയുടെ റൺ ടൈം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രം 3D യിലും പുറത്തിറങ്ങും. സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിനും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

Also Read:

Entertainment News
'ഇതിലും വലുത് എന്തോ വരാനിരുന്നതാ..'; പാൻ ഇന്ത്യൻ ലെവലിൽ പ്ലിങ്ങി ബേസിൽ, ട്രോളി ടൊവിനോ

സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് ജി ധനഞ്ജയൻ പറയുന്നത്. തമിഴ്‌നാട്ടിൽ മാത്രം 700 ഓളം സ്‌ക്രീനുകളിൽ ചിത്രമെത്തും. ഇതുവരെ ഒരു കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കങ്കുവയുടെ അഡ്വാന്‍സ് ബുക്കിങ് കളക്ഷനെന്നാണ് സൗത്ത് വുഡിന്റെ റിപ്പോര്‍ട്ട്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: suriya movie kanguva kerala booking open now

To advertise here,contact us