'കാഖ കാഖയിൽ എന്നേക്കാൾ മൂന്നിരട്ടിയായിരുന്നു ജ്യോതികയുടെ പ്രതിഫലം'; സിനിമയുടെ ഓർമ്മയുമായി സൂര്യ

സിനിമയെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

സൂര്യയുടെ കരിയറിലെ പ്രധാന വഴിത്തിരുവുകളിൽ ഒന്നാണ് ഗൗതം മേനോൻ സംവിധാനം ചെയ്ത 'കാഖ കാഖ'. നടന്റെ ജീവിതസഖിയായ ജ്യോതികയായിരുന്നു സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതും. പൊലീസ് പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കാഖ കാഖയിൽ തന്നേക്കാൾ മൂന്നിരട്ടിയായിരുന്നു ജ്യോതികയുടെ പ്രതിഫലം എന്നാണ് സൂര്യ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതിൽ തനിക്ക് സന്തോഷമേയുള്ളൂ. എന്നാൽ ജീവിതത്തിൽ താൻ എവിടെയാണെന്ന് മനസിലായി. അതുപോലൊരാൾ തൻ്റെ ജീവിതത്തിൻ്റെ ഭാഗമാകാൻ തയ്യാറായി. ജ്യോതികയ്‌ക്കൊപ്പമോ അതിന് മുകളിലോ പ്രതിഫലം വാങ്ങണമെന്നും അവരെ സംരക്ഷിക്കണമെന്ന് താൻ കരുതിയതായും നടൻ പറഞ്ഞു.

In Kaakha Kaakha Jyothika Salary was three times higher than me😉I was really happy for her ❤️ pic.twitter.com/FFA5yFOi2t

അതേസമയം സൂര്യയുടെ പുതിയ ചിത്രമായ കങ്കുവ ഈ മാസം 14 ന് റിലീസിന് ഒരുങ്ങുകയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് ജി ധനഞ്ജയൻ പറയുന്നത്.

Also Read:

Entertainment News
അത്ഭുത ദ്വീപിന്റെ രണ്ടാം ഭാ​ഗം അടുത്ത വർഷം അവസാനം എത്തും: സംവിധായകൻ വിനയൻ

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Suriya reminisces on how Jyotika was paid more salary than him in Kaakha Kaakha

To advertise here,contact us