എമ്പുരാനിലുണ്ടോ? പ്രഭാസിനൊപ്പം പ്രതീക്ഷിക്കാമോ?; ഡോൺ ലീയുടെ പുറകെ കൂടി പ്രഭാസ്, മോഹൻലാൽ ആരാധകർ

'കൊറിയൻ ലാലേട്ടൻ' ആരാധകരും പ്രഭാസ് ആരാധകരും മോഹൻലാൽ ആരാധകരും ഡോൺ ലീയെ വിടാൻ ഉദ്ദേശിച്ചിട്ടില്ല

ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള കൊറിയൻ നടനാണ് മാ ഡോങ് സിയോക് എന്ന ഡോൺ ലീ. മലയാളി പ്രേക്ഷകർക്കിടയിൽ 'കൊറിയൻ ലാലേട്ടൻ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി നടൻ ഇന്ത്യൻ സിനിമയുടെ ഭാഗാമായേക്കുമെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പ്രഭാസിന്റെ 'സ്പിരിറ്റ്' ആണ് നടന്റെ പേരിൽ ഏറ്റവും അധികം കേൾക്കുന്ന സിനിമ. ഡോൺ ലീ സ്പിരിറ്റിൽ അഭിനയിക്കുമെന്ന റിപ്പോർട്ടുകൾ ഏതാനും മാസങ്ങളായി വരുന്നുണ്ട്.

അതിന് പുറമെ മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാനിൽ ഡോൺ ലീ ഭാഗമായേക്കുമെന്നും ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ട സിനിമയുടെ പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു നടനെ കാണിച്ചിരുന്നു. ഇത് ഡോൺ ലീ ആണോ എന്ന തരത്തിലും ഒരു കൂട്ടം ആരാധകർക്കിടയിൽ ചർച്ച നടന്നിരുന്നു.

എന്തായാലും 'കൊറിയൻ ലാലേട്ടൻ' ആരാധകരും പ്രഭാസ് ആരാധകരും മോഹൻലാൽ ആരാധകരും ഡോൺ ലീയെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ നിരവധി ആരാധകർ കമന്റുകളുമായെത്തുകയാണ്. ഡോൺ ലീ പ്രഭാസിനൊപ്പം അഭിനയിക്കുമോ? സ്പിരിറ്റിലാണോ സലാർ 2 ലാണോ ഡോൺ ലീ വരിക? എമ്പുരാനിൽ ഡോൺ ലീ ഉണ്ടാകുമോ? എന്നിങ്ങനെയാണ് ആരാധകരുടെ ചോദ്യങ്ങൾ.

കഴിഞ്ഞ ദിവസം 'സലാർ' എന്ന സിനിമയിലെ പ്രഭാസിന്റെ ഒരു ചിത്രം ഡോൺ ലീ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുക കൂടി ചെയ്തതോടെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടുപിടിച്ചു. നടൻ ഇന്ത്യൻ സിനിമയിൽ അഭിനയിക്കുമോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരും വരെ കാത്തിരിക്കുക തന്നെയേ നിർവാഹമുള്ളൂ.

Also Read:

Entertainment News
'എന്റെ കരിയറിലെ ഏറ്റവും വലിയ വിജയം'; ഭൂൽ ഭൂലയ്യ 3യെക്കുറിച്ച് വിദ്യ ബാലൻ

ട്രെയിൻ റ്റു ബുസാൻ, ഔട്ട്ലോസ്, ദ ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, അൺസ്റ്റോപ്പബിൾ, ഡിറയിൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ നടനാണ് ഡോൺ ലീ. കൊറിയൻ സിനിമകളിലെ ഏറ്റവും ശ്രദ്ധേയനായ നടൻ കൂടിയാണ് അദ്ദേഹം. 2021 ൽ എറ്റേണൽസ് എന്ന സിനിമയിലൂടെ അദ്ദേഹം ഹോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.

Content Highlights: Mohanlal and Prabhas fans asks Don Lee that is he part of Empuraan and Spirit

To advertise here,contact us